HOME
DETAILS

ട്രംപിന്റെ വീമ്പിന് അമേരിക്കന്‍ ജനതയുടെ തിരിച്ചടി

  
backup
November 07 2018 | 19:11 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%82%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b5%80%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%85%e0%b4%ae%e0%b5%87%e0%b4%b0

 

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടുവര്‍ഷത്തെ ഭരണം വിലയിരുത്തുന്ന ഇടക്കാല തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത്. സെനറ്റില്‍ ഭൂരിപക്ഷം നിലനിര്‍ത്താനായെങ്കിലും പ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ ഭൂരിപക്ഷം നേടിയത് ട്രംപിനുള്ള തിരിച്ചടിയാണ്. 435 പ്രതിനിധി സഭയില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി 222 സീറ്റുകള്‍ നേടി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 193 സീറ്റുകളാണ് നേടാനായത്. 14 സീറ്റുകളിലെ ഫലം കൂടി ഇനിയും പുറത്തുവരേണ്ടതുണ്ട്.
സെനറ്റിലെ 35 സീറ്റുകളില്‍ റിപ്പബ്ലിക്കന്‍ മേധാവിത്വം നിലനിര്‍ത്തി. കൂടാതെ ഡെമോക്രാറ്റുകളില്‍നിന്ന് മൂന്നുസീറ്റുകള്‍ പിടിച്ചെടുക്കാനും ട്രംപിന്റെ പാര്‍ട്ടിക്ക് കഴിഞ്ഞു. സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പാര്‍ട്ടിക്ക് നേരിയ മുന്‍തൂക്കമാണുള്ളത്. ജനപ്രതിനിധി സഭയില്‍ 114 മില്യന്‍ പൗരന്മാര്‍ വോട്ടുരേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2014ല്‍ ഇത് 83 മില്യനായിരുന്നു.
യു.എസ് ചരിത്രത്തില്‍ ആദ്യമായി ഇത്തവണ മുസ്‌ലിം വനിതകളും ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞടുക്കപ്പെട്ടു. മിഷിഗണില്‍നിന്ന് റാഷിദ തലൈബയും മിനിസോട്ടയില്‍നിന്ന് മില്‍ഹാന്‍ ഉമറുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇരുവരും ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളാണ്.
കടുത്ത മത്സരം നടന്ന ഫ്‌ളോറിഡയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടായി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഗവര്‍ണര്‍ സ്ഥാനാര്‍ഥി റോണ്‍ ഡിസാന്റിസാണ് ഇവിടെ വിജയിച്ചത്. ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ഥിയും തലഹാസി മേയറുമായിരുന്ന ആന്‍ഡ്രൂ ഗില്ലമിനെയാണ് റോണ്‍ പരാജയപ്പെടുത്തിയത്. റോണിന്റെ വിജയം ട്രംപിന് ശക്തി പകരുമെന്നാണ് വിലയിരുത്തല്‍. ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ഭാവി പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന ഗില്ലി ബ്രാഡിന്‍ ന്യൂയോര്‍ക്കില്‍നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍

Kerala
  •  2 months ago
No Image

വൈകാരികത ചൂഷണം ചെയ്യുന്നു; കുടുംബത്തിന്റെ പേരില്‍ ഫണ്ട് പിരിച്ചു; മനാഫിനെതിരെ അര്‍ജുന്റെ കുടുംബം

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം'; പൊലീസ് മേധാവിക്ക് പരാതി നല്‍കി യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും 

Kerala
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

'പോരാട്ട ചരിത്രത്തിലെ അസാധാരണനാള്‍' ഇറാന്‍ ആക്രമണത്തില്‍ പ്രതികരിച്ച് അബു ഉബൈദ; ഗസ്സന്‍ തെരുവുകളില്‍ ആഹ്ലാദത്തിന്റെ തക്ബീര്‍ ധ്വനി 

International
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍, മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം

Kerala
  •  2 months ago
No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  2 months ago
No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago