ADVERTISEMENT
HOME
DETAILS

ഇന്ത്യ തകര്‍ന്നടിഞ്ഞു; ചാംപ്യന്‍സ് ട്രോഫി പാകിസ്താന്

ADVERTISEMENT
  
backup
June 18 2017 | 15:06 PM

5424523542-2

ഓവല്‍: ഇന്ത്യയെ തളച്ച് പാകിസ്താന്‍ ചാംപ്യന്‍സ് ട്രോഫി സ്വന്തമാക്കി. 180 റണ്‍സിനാണ് പാകിസ്താന്‍ ഇന്ത്യയെ തോല്‍പ്പിച്ചത്.

പാകിസ്താന്‍ അടിച്ചുയര്‍ത്തിയ 339 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് പൊരുതി നില്‍ക്കാന്‍ പോലുമാവാതെ 32 ഓവറില്‍ 158 റണ്‍സ് മാത്രം നേടി കളി അവസാനിപ്പിക്കേണ്ടി വന്നു.

തുടക്കത്തില്‍ തന്നെ പാളിയ ഇന്ത്യയെ ഈ നിലയ്‌ക്കെങ്കിലും എത്തിച്ചത് ശരവേഗത്തില്‍ അര്‍ധസെഞ്ച്വറി സ്വന്തമാക്കിയ ഹാര്‍ദിക് പാണ്ഡ്യയാണ്. 43 പന്തില്‍ നാലു ബൗണ്ടറിയും ആറു സിക്‌സും സഹിതം 76 റണ്‍സെടുത്താണ് പാണ്ഡ്യ പുറത്തായത്.

ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് 338 റണ്‍സെടുത്തത്. ഓപ്പണര്‍ ഫഖര്‍ സമാന്റെ (128) കന്നി സെഞ്ച്വറിയോടെയാണ് പാകിസ്താന്റെ ആക്രമണത്തിന് തുടക്കം. അസ്ഹര്‍ അലി, മുഹമ്മദ് ഹഫീസ് എന്നിവര്‍ അര്‍ധസെഞ്ച്വറിയും നേടി കരുത്തുകൂട്ടി. ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദി പാണ്ഡ്യ, കേദാര്‍ ജാദവ് എന്നിവരാണ് ഇന്ത്യയ്ക്കു വേണ്ടി വിക്കറ്റെടുത്തത്.

എന്നാല്‍ മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം തന്നെ പാളി. മൂന്നാം പന്തില്‍ തന്നെ ഓപ്പണര്‍ രോഹിത് ശര്‍മ്മ പുറത്തായി. പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ക്രീസ് വിട്ടു. പിന്നാലെ ഓരോരുത്തരായി പുറത്താവുമ്പോള്‍ ആകെ തുണയായത് ഹാര്‍ദിക് പാണ്ഡ്യ മാത്രമാണ്.


 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടി': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  18 days ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  18 days ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  18 days ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  18 days ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  18 days ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  18 days ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  18 days ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  19 days ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  19 days ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  19 days ago