HOME
DETAILS
MAL
റമദാന് സംസ്കരണത്തിനുളള മാസം: വി.എസ് സുനില്‍കുമാര്‍
backup
June 18 2017 | 20:06 PM
തൃശൂര്‍: റമദാന് മാസം സംസ്കരണത്തിന്റെ മാസം കൂടിയാണെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍. തൃശൂര്‍ എം.ഐ.സിയില്‍ നടന്ന ഇഫ്ത്താര്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലീമസമായ ചിന്തകളില്‍ നിന്ന് മനസ്സിനേയും വിഷമയം കലര്‍ന്ന അന്നപാനീയങ്ങളില്‍ നിന്ന് ശരീരത്തേയും കലര്‍പ്പ് കലര്‍ന്ന സമ്പത്തിനേയും സംസ്കരിച്ചെടുത്ത് രാജ്യത്തിനും സമൂഹത്തിനും കുടുംബത്തിനും ഉത്തമനായ പൗരനെ സൃഷ്ടിക്കുന്ന പ്രക്രിയ കൂടിയാണ് റമദാന്. ലോകത്ത് ഇസ്ലാം മതത്തില്‍ മാത്രമാണ് ഇത്ര കൃത്യവും സുതാര്യവുമായ രൂപത്തില്‍ വ്രതാനുഷ്ഠാനം നടക്കുന്നതെന്നും സുനില്‍കുമാര്‍ പറഞ്ഞു.
വിശുദ്ധ മാസത്തിന്റെ പുണ്യം നേടാനായി വിശ്വാസികള്‍ നടത്തുന്ന റിലീഫ് പ്രവര്‍ത്തനം ആശ്വാസമാകുന്നത് അത് അര്‍ഹരിലേക്ക് എത്തുന്നതിനാലാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."