HOME
DETAILS
MAL
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്, ചൈനയുടെ സഹായം തേടി ട്രംപ്
backup
October 05 2019 | 01:10 AM
ഉക്രൈനില്‍ ഒരു ഗ്യാസ് കമ്പനിയില്‍ ഡയരക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു ഹണ്ടര്‍ ബൈഡന്‍
വാഷിങ്ടന്‍: രാഷ്ട്രീയ എതിരാളിക്കെതിരേ വിദേശ സഹായം തേടിയതോടെ അധികാര ദുര്‍വിനിയോഗം നടത്തിയതിന് ഡമോക്രാറ്റുകള്‍ ഇംപീച്ച്‌മെന്റ് നീക്കം ശക്തമാക്കിയതിനു പിന്നാലെ വീണ്ടും പുലിവാലു പിടിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനെതിരേ ചൈന അന്വേഷണം നടത്തണമെന്ന് പരസ്യമായി ട്രംപ് ആവശ്യപ്പെട്ടതാണ് വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്.
ജോ ബൈഡനെതിരേയും മകന്‍ ഹണ്ടര്‍ ബൈഡനെതിരേയും ചൈനയും ഉക്രൈനും അന്വേഷണം നടത്തണമെന്നാണ് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ ട്രംപ് പറഞ്ഞത്. ഉക്രൈനിലെക്കാള്‍ മോശമായ കാര്യങ്ങളാണ് ചൈനയില്‍ നടന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അതേസമയം ബൈഡനെതിരേ അഴിമതി നടത്തിയതിന് ഒരു തെളിവും ട്രംപ് ഹാജരാക്കിയില്ല. ട്രംപിന്റെ പ്രസ്താവനയോട് യു.എസിലെ ചൈനീസ് എംബസി പ്രതികരിച്ചിട്ടില്ല.
ചൈനയും യു.എസും തമ്മില്‍ വ്യാപാരയുദ്ധം നടക്കുന്നതിനിടെയാണ് ട്രംപിന്റെ വിവാദ പ്രസ്താവന. അടുത്തയാഴ്ച ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ വീണ്ടും ചര്‍ച്ച നടക്കും.
ഉക്രൈനില്‍ ഒരു ഗ്യാസ് കമ്പനിയില്‍ ഡയരക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു ഹണ്ടര്‍ ബൈഡന്‍. അദ്ദേഹത്തിനെതിരേ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ട്രംപ് 20ലേറെ തവണ വിളിച്ചതായി തെളിഞ്ഞിരുന്നു. അതേസമയം യു.എസിലെ ജയസാധ്യതയുള്ള പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ജോ ഹണ്ടന്റെ മകന്‍ ഹണ്ടര്‍ ബൈഡന്‍ ചൈനയില്‍ എന്തു ബിസിനസാണ് നടത്തുന്നതെന്ന് വ്യക്തമല്ല. സെലന്‍സ്‌കിയോട് സഹായം തേടുന്നതിനു മുമ്പ് ഉക്രൈനുള്ള 40 കോടി ഡോളറിന്റെ യു.എസ് സഹായം ട്രംപ് മരവിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."