വിവിധ സ്ഥലങ്ങളില്‍ റിലീഫ് വിതരണം നടത്തി
പടിഞ്ഞാറങ്ങാടി: തൃത്താല സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ റിലീഫ് സെന്റെറിന്റെ നേതൃത്വത്തില്‍ തൃത്താല പഞ്ചായത്തിലേയും, പരിസര പ്രദേശങ്ങളിലേയും 800 കുടുംബങ്ങള്‍ക്ക് റംസാന്‍ കിറ്റ് വിതരണം നടത്തി. കക്ഷിരാഷ്ട്രീയ ജാതി മത ഭേതമന്യ സമൂഹത്തിലെ നിര്‍ധനരും, നിരാല ബരുമായ കുടുംബങ്ങള്‍ക്കാണ് നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്തത്. കൂടാതെ മുസ്‌ലിം ലീഗിന്റെ പൂര്‍വ്വകാല നേതാവായിരുന്ന മര്‍ഹൂം കൊപ്പത്ത് ഉണ്ണീന്‍ കുട്ടി സാഹിബ് അനുസ്മരണവും, എസ്.എസ്.എല്‍.സി- പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുകയും തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് വിദ്യഭ്യാസ സ്‌കോളര്‍ഷിപ്പും നല്‍കി.
മണ്ണാര്‍ക്കാട് : എം.എല്‍.എ അഡ്വ: എന്‍ ഷംസുദ്ധീന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പത്തില്‍ അലി അധ്യക്ഷത വഹിച്ചു. യു.ഹൈദ്രോസ്, കെ.വി മുസ്തഫ, പി.വി ബീരാവുണ്ണി, മുഹമ്മദ് ഫാറൂഖി, വി.പി അലി ഹാജി, കെ.വി ഹിളര്‍, എം.പി സൈതാലിപ്പു, എസ്.എം.കെ തങ്ങള്‍, യു.ടി താഹിര്‍, അമീര്‍ ഖത്തര്‍, എം.എന്‍ നവാഫ് എന്നിവര്‍ സംബന്ധിച്ചു.എം.എന്‍ നൗഷാദ് സ്വാഗതവും, ടി.ടി ഹബീബ് നന്ദിയും പറയും.
ആറ്റാശേരി: ചാഴിയോട് തെളിമ ചാരിറ്റബിള്‍ സൊസൈറ്റിയുടെ റിലീഫ് വിതരണം പനാംകുന്നില്‍ പി ഉണ്ണി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സൈതലവി അധ്യക്ഷനായി. പി അരവിന്ദാക്ഷന്‍, എം മോഹനന്‍, സുധീരന്‍, സക്കീര്‍ഹുസൈന്‍, സന്ദീപ്, ഫാറൂക്ക്, ഫൈസല്‍, രാധാകൃഷ്ണന്‍ സംസാരിച്ചു.
ശ്രീകൃഷ്ണപുരം: കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ ആറ്റാശ്ശേരി പതിനേഴാം വാര്‍ഡ് പനാംകുന്ന് ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റ നേതൃത്വത്തില്‍ നടന്ന റമദാന്‍ റിലീഫ് ജില്ലാ പി.എ. തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ടി. മുഹമ്മദലി അധ്യക്ഷനായി ,ടി.അബ്ദുള്ള ഫൈസി പ്രാര്‍ഥനക്ക് നേതൃത്യം നല്‍കി, ഇ.കെ. സമദ് മാസ്റ്റര്‍, കെ. മൊയ്തു പ്പ, എന്‍. ഹംസ, വി. ഹംസ, സക്കീര്‍, കെ മാമുണ്ണി ഹാജി, ടി. വിരാന്‍ കുട്ടി, ഇ.കെ. മുത്തു,പി.പി. ഹംസ ,പി.കെ. കോയന, രാധ രാജന്‍ പ്രസംഗിച്ചു
കൊപ്പം: വിളയൂര്‍ പഞ്ചായത്തിലെ വിവിധ ശാഖ മുസ്ലിം ലീഗ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിനുകീഴില്‍ റിലീഫ് വിതരണം നടത്തി.
കുപ്പൂത്ത് മേഖലാ മുസ്ലിം ലീഗ് കമ്മിറ്റി ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന് കീഴില്‍ നടന്ന റിലീഫ് വിതരണം പി.ടി മുഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വി.എം മുഹമ്മദലി മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. പുളിക്കല്‍ മുഹമ്മദ് മൗലവി അധ്യക്ഷനായി.
കണ്ടേങ്കാവ് മേഖല മുസ്ലിം ലീഗ് ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ എഴുന്നൂറോളം കുടുംബങ്ങള്‍ക്ക് റംസാന്‍ കിറ്റുകളൂം, 400ലേറെ പേര്‍ക്ക് പെരുന്നാള്‍ പുടവകളും വിതരണം ചെയ്തു. സി.എ.എം.എ കരീം ഉദ്ഘാടനം ചെയ്തു ഹുസൈന്‍ കണ്ടേങ്കാവ് അധ്യക്ഷനായി.
പട്ടാമ്പി കമ്മുക്കുട്ടി എടത്തോള്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു ഖാലിദ് മുസ്ലിയാര്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. വി.എം മുഹമ്മദലി മാസ്റ്റര്‍ റംസാന്‍ സന്ദേശം നല്‍കി.
ഓട്ടോ തൊഴിലാളികള്‍ക്കുള്ള റിലീഫ് വിതരണം തിയ്യാട്ടില്‍ അബ്ദുസ്സമദ് നിര്‍വഹിച്ചു.
പാലൊളിക്കുളമ്പ്, പുവ്വത്തിന്‍ ചുവട് ശാഖ കമ്മിറ്റികള്‍ക്ക് കീഴിലും റിലീഫ് വിതരണം നടന്നു .
വി എം അബുഹാജി, വി പി ഉസ്മാന്‍, വി പി വാപ്പു, പാലോളി അബ്ദുറഹിമാന്‍, സി മുഹമ്മദ് കുട്ടി, കെ ഉമര്‍ മൗലവി, ടി നാസര്‍ മാസ്റ്റര്‍, വി പി ഹനീഫ, ഇസ്മയില്‍ വിളയൂര്‍, വി കെ ഇസ്മയില്‍, ഒ ടി പോക്കര്‍,എസ് പി റിയാസ്, സി മൊയ്തീന്‍ കുട്ടി, ബാസിത് പൂന്തോട്ടത്തില്‍, വി എം ജംഷീര്‍, മണി കണിയറാവ്, പി മുഹമ്മദ് കുട്ടി കെ മുഹമ്മദ് മുതുതല, വി എം മുഹമ്മദ് കുട്ടി, സി മുഹമ്മദ് കുട്ടി, എ അലി, ഷഫീഖ് നിമ്മിനിക്കുളം, മണി കണിയറാവ്, വി എം സൈദ് മുഹമ്മദ് , എം മുസ്തഫ, വി എം ബുജൈര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ വിവിധ പരിപാടികളില്‍ പ്രസംഗിച്ചു.
ആനക്കര : ഇന്‍കാസ് ജി.സി.സി ചാപ്റ്റര്‍ സംഘടിപ്പിച്ച റമദാന്‍ റിലീഫ് സി.വി ബാലചന്ദ്രന്‍ ഉല്‍ഘടനം ചെയ്തു. റഷീദ് കൊഴിക്കര അധ്യക്ഷനായി. ഷൗക്കത്തലി മാസ്റ്റര്‍, രാജീവ്, ജമാല്‍ അലത്,
ആനക്കര : പെരമ്പലം ശാഖ മുസ്‌ലീം ലീഗ് റിലീഫ് വിതരണം നടത്തി. കെ.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.പി. അബ്ദുറഹിമാന്‍ അധ്യക്ഷനായി. പുല്ലൂര മുമഹമ്മദ്, അബ്ദുചോലയില്‍, കെ. മൊയ്തീന്‍കുട്ടി, കെ.സി. യൂസഫ്, പി.പി. അബൂബക്കര്‍, സി. അബ്ദുറഹിമാന്‍, എം.എ. അബ്ദുറഹിമാന്‍ മൗലവി, ഷഫീഖലി, എം.എ.മ ഹമ്മദ് പ്രംസഗിച്ചു.
ആനക്കര : കൂട്ടക്കടവ് ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ കെഎം.സി.സി.കളുടെ സഹായത്തോടെ തയ്യല്‍ മെഷിനികളും റമദാന്‍ കിറ്റുകളും വിതരണം ചെയ്തു.
സയ്യദ് ഫൈസല്‍ ബാഖവി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി.ഇ.എ. സലാം, പി. ബ്ദുള്‍ഖാദര്‍ സിദ്ദീഖി ഫൈസി, കെ.വി. ബഷീര്‍, കെ.പി. മുഹമ്മദ്, സി. അബ്ദു, പി.പി.എ. അസീസ്, പി.പി. നൂറുദ്ദീന്‍, പി. അബ്ദുള്ളകുട്ടി, ഉനൈ് ഹുദവി, നൗഷാദ് ചോലക്കല്‍, പി.മുഹമ്മദ്കുട്ടി, പി.പി. യൂസഫ് മൗലവി. എന്‍. ഇബ്രാഹിം ഹാജി, സി. ഇര്‍ഷാദ്, പ.എം.എ. മജീദ് ഹാജി,പുല്ലാര മുഹമ്മദ്,പി.എം. മുബീന്‍, സിദ്ദീക് വാഫി എന്നിവര്‍ പ്രസഗിച്ചു.
കുമ്പിടി: കുമ്പിടി റെയ്ഞ്ച് മാനേജ്‌മെന്റ് അസോസിയേഷന്‍ റെയ്ഞ്ചിലെ മുഅല്ലിംകള്‍ക്കായി നടത്തിയ റമദാന്‍ കിറ്റ് വിതരണം സി.ടി സൈതലവി, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, ഒ.എം അബൂബക്കര്‍ ചേര്‍ന്ന് വിതരണോല്‍ഘാടനം നിര്‍വഹിച്ചു.
യോഗത്തില്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ പ്രാര്‍ഥന നടത്തി. സി.ടി സൈദലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ടി. ഹൈദറലി മൗലവി ആശംസ പ്രസംഗം നടത്തി.
ടി.ഇബ്രാഹീം കുട്ടി മാസ്റ്റര്‍, ടി.അബൂബക്കര്‍ ഹാജി, പച്ചത്ത് ഹംസ ഹാജി സംബന്ധിച്ചു. കെ.ഹസ്സന്‍ മൗലവി സ്വാഗതവും കെ.പി മുഹമ്മദ് കുട്ടി ഹാജി നന്ദിയും ആശംസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."