ഹിംസയ്‌ക്കെതിരേ നടപടി ആവശ്യപ്പെടുന്നവര്‍ക്കെതിരായ കേസ് രാജ്യദ്രോഹം: കെ.പി.എ മജീദ്
കോഴിക്കോട്: പൗരന്മാരെ തല്ലിക്കൊല്ലുന്ന ഹിംസക്കെതിരേ നടപടി ആവശ്യപ്പെടുന്നവര്‍ക്കെതിരേ കേസെടുക്കുന്നത് രാജ്യദ്രോഹമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.
ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശങ്ങള്‍ നിഷേധിച്ച് 124 എ ചുമത്തി കേസെടുക്കുന്നത് വിഡ്ഢിത്തവും ഇന്ത്യന്‍ ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്തലുമാണ്.
രാജ്യം പത്മപുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചവര്‍ പോലും പ്രധാനമന്ത്രിക്ക് കത്തയക്കാനോ അഭിപ്രായം അറിയിക്കാനോ പാടില്ലെന്ന തിട്ടൂരത്തില്‍ ഫാസിസ്റ്റുകളുടെ ഭയവും വെപ്രാളവുമാണ് പ്രകടമാകുന്നത്.
'ജയ് ശ്രീറാം'വിളിച്ചുകൊണ്ട് നിരപരാധികളെ തല്ലിക്കൊല്ലുന്ന പ്രവണതയ്‌ക്കെതിരേ പ്രധാനമന്ത്രിക്ക് കത്തയച്ചതായ വിവരം പുറത്തായപ്പോള്‍ തന്നെ അടൂര്‍ ഗോപാലകൃഷ്ണനെ ചന്ദ്രനിലേക്ക് നാടുകടത്തണമെന്ന് സംഘ്പരിവാര്‍ ആക്രോശിച്ചിരുന്നു.
സാമൂഹ്യമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമര്‍ശനം ഉന്നയിച്ചവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തതിന്റെ മറ്റൊരു പതിപ്പാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."