HOME
DETAILS

മൂന്ന് ഇന്ത്യക്കാരെ താലിബാന്‍ മോചിപ്പിച്ചു

  
backup
October 06, 2019 | 6:24 PM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%86-%e0%b4%a4%e0%b4%be%e0%b4%b2%e0%b4%bf

 

കാബൂള്‍: കഴിഞ്ഞവര്‍ഷം അഫ്ഗാനിസ്താനില്‍ നിന്ന് താലിബാന്‍ പിടികൂടിയ ഇന്ത്യക്കാരില്‍ മൂന്നുപേരെ മോചിപ്പിച്ചു. പാകിസ്താന്‍ തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ വച്ച് അമേരിക്കന്‍ പ്രതിനിധി സല്‍മായ് ഖലിസാദും താലിബാനും തമ്മില്‍ നടത്തിയ സമാധാന ചര്‍ച്ചയെ തുടര്‍ന്നാണിത്.
അഫ്ഗാനിലെ വടക്കന്‍ ബഘ്‌ലാന്‍ പ്രവിശ്യയില്‍ നിന്നാണ് ഇന്ത്യക്കാരെ താലിബാന്‍ തട്ടിക്കൊണ്ടുപോയത്. വൈദ്യുത പവര്‍‌സ്റ്റേഷന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എഞ്ചിനീയര്‍മാര്‍ അടക്കമുള്ള ഏഴ് ഇന്ത്യക്കാരെ 2018ലാണ് താലിബാന്‍ തട്ടിക്കൊണ്ടുപോയത്. ഇതിലൊരാളെ ഈവര്‍ഷം മാര്‍ച്ചില്‍ മോചിപ്പിച്ചിരുന്നു.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെ.ഇ.സി എന്ന കമ്പനിയുടെ ജീവനക്കാരാണ് ഇവര്‍. താലിബാനുമായി സമാധാന ചര്‍ച്ച നടത്തുന്നതിനായി അമേരിക്ക നിയോഗിച്ച സല്‍മായ് ഖാലിസാദ് വിദേശ തടവുകാരെ വിട്ടയക്കണമെന്ന് താലിബാനോട് ആവശ്യപ്പെട്ടിരുന്നു. അമേരിക്കന്‍ പൗരന്മാര്‍ അടക്കമുള്ളവരെ വിട്ടയക്കണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. അമേരിക്ക, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങളിലെ ഓരോ പൗരന്മാരെയും മൂന്ന് ഇന്ത്യക്കാരെയും മോചിപ്പിക്കാന്‍ ഇതനുസരിച്ച് താലിബാന്‍ തയാറായി.
താലിബാനുമായി സമാധാന ചര്‍ച്ചക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാ പിച്ച് ഒരുമാസത്തിന് ശേഷമാണ് പുതിയ വഴിത്തിരിവ്. സമാധാന ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന് വേണ്ടിയാണ് ബന്ദികളുടെ മോചനകാര്യത്തില്‍ താലിബാന്‍ തീരുമാനമെടുത്തതെന്നാണ് സൂചന. ബന്ദികളെ മോചിപ്പിച്ചെന്നു താലിബാന്‍ അറിയിച്ചതായി റേഡിയോ ഫ്രീ യൂറോപ്പ് റിപ്പോര്‍ട്ട് ചെയ്തു.
വിഷയത്തില്‍ ഇന്ത്യ സന്തോഷം പ്രകടിപ്പിച്ചു. താലിബാന്‍ കസ്റ്റഡിയിലുള്ള മറ്റ് ബന്ദികളെ കൂടി മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നു വിദേശകാര്യമന്ത്രാലയം അറിയിച്ചു.
അതേസമയം താലിബാന്‍ നേതാക്കളടക്കമുള്ള 11 പേരെ കൈമാറിയതിനു പകരമായാണ് മൂന്നു ഇന്ത്യക്കാരെ മോചിപ്പിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നഷ്ടമായത് കൂടപ്പിറപ്പിനെ; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോ​ഗത്തിൽ അനുശോചിച്ച് സാദിഖലി തങ്ങൾ 

Kerala
  •  3 days ago
No Image

ഡൽഹിയിൽ വീണ്ടും നാടകീയ നീക്കങ്ങൾ- പ്രതിപക്ഷ എം.പിമാരുടെ ബസ് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു; സംഘർഷാവസ്ഥ

National
  •  3 days ago
No Image

യുവാക്കള്‍ രാജ്യത്തിന്റെ സമ്പത്ത്, അവരെ കേള്‍ക്കണം; പരീക്ഷ ക്രമക്കേടിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി മമ്മൂട്ടി

Kerala
  •  3 days ago
No Image

ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് ദുബായ് ഗവൺമെൻറ് മതകാര്യ വകുപ്പ് മുൻ അസിസ്റ്റൻറ് ഡയറക്ടർ ജനറൽ

Kerala
  •  3 days ago
No Image

'ഓര്‍മകളില്‍ നിറയുന്നത് ഏത് സാഹചര്യത്തിലും പുഞ്ചിരി തൂകുന്ന മുഖം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് കുഞ്ഞാലിക്കുട്ടി

Kerala
  •  3 days ago
No Image

'കേരളത്തിന്റെ മതസൗഹാർദ പാരമ്പര്യത്തിന് തീരാ നഷ്ടം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് പിണറായി വിജയൻ 

Kerala
  •  3 days ago
No Image

ഫുജൈറയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ കാർ ഇടിച്ചുകയറി യുവതിയും കൈക്കുഞ്ഞും മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

uae
  •  3 days ago
No Image

കാൻസർ, വൃക്ക, ക്ഷയ രോ​ഗികൾക്കുള്ള സഹായധനം 2000 രൂപയാക്കി ഉയർത്തി

Kerala
  •  3 days ago
No Image

അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍; നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശനത്തിന് മറുപടി

latest
  •  3 days ago
No Image

'ആയിരക്കണക്കിന് ശിഷ്യരെ വാർത്തെടുത്ത അധ്യാപകൻ'- ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

Kerala
  •  3 days ago