HOME
DETAILS

തെലങ്കാന തെരഞ്ഞെടുപ്പ്: സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായെന്ന് കോണ്‍ഗ്രസ്

  
backup
November 08, 2018 | 7:48 PM

%e0%b4%a4%e0%b5%86%e0%b4%b2%e0%b4%99%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-2

 

ഹൈദരാബാദ്: ഡിസംബര്‍ ഏഴിനു തെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയില്‍ ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായതായി കോണ്‍ഗ്രസ്. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച ചെയ്ത ശേഷം അദ്ദേഹമായിരിക്കും ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുകയെന്നും തെലങ്കാന കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
ടി.ഡി.പി, തെലങ്കാന ജനസമിതി, സി.പി.ഐ എന്നീ പാര്‍ട്ടികളാണ് കോണ്‍ഗ്രസുമായി സഖ്യത്തില്‍ മത്സരിക്കുന്നത്. എന്നാല്‍, 119 അംഗ സഭയില്‍ കോണ്‍ഗ്രസ് എത്ര സീറ്റുകളില്‍ മത്സരിക്കുമെന്ന കാര്യത്തില്‍ ഇതുവരെ വെളിപ്പെടുത്തലുണ്ടായിട്ടില്ല. 90ല്‍ കുറയാത്ത സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്നാണ് അനൗദ്യോഗിക വിവരം.
തെലുഗുദേശം പാര്‍ട്ടി 14 മുതല്‍ 18 സീറ്റുകളില്‍വരെ മത്സരിക്കുമെന്നാണ് അവകാശപ്പെടുന്നത്. എട്ടു മുതല്‍ 10 സീറ്റുകള്‍വരെ തങ്ങള്‍ക്കു കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് തെലങ്കാന ജനസമിതി അധ്യക്ഷന്‍ പ്രൊഫ. എം. കോദണ്ഡ റാം പറഞ്ഞു. സി.പി.ഐക്കു മൂന്നു സീറ്റുകളാണ് വാഗ്ദാനം ചെയ്തതെന്നും പറയപ്പെടുന്നു.
ഇക്കാര്യത്തില്‍ ഇന്ന് നടക്കുന്ന പാര്‍ട്ടി എക്‌സിക്യൂട്ടീവ് യോഗം ചര്‍ച്ച നടത്തുമെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ എ.ഐ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുത്; സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ബഹ്‌റൈന്റെ മുന്നറിയിപ്പ് 

bahrain
  •  a day ago
No Image

മട്ടന്‍ വിഭവങ്ങളാണെന്ന് പറഞ്ഞ് ബീഫ് വിതരണം; ബെംഗളൂരുവില്‍ ഹോട്ടല്‍ അടച്ചുപൂട്ടി; രണ്ട് മലയാളികള്‍ പിടിയില്‍

National
  •  a day ago
No Image

രേഖകളില്‍ കൃത്രിമം കാട്ടി ഖാദി ബോര്‍ഡില്‍ നിന്ന് 21 ലക്ഷം തട്ടി; മുന്‍ കാഷ്യര്‍ക്ക് 56 വര്‍ഷം തടവ് വിധിച്ച് കോടതി 

Kerala
  •  a day ago
No Image

''മോദിജി, ചവിട്ടിയിരിക്കുന്ന ആ മണ്ണിൽ പോലും നിങ്ങളുടെ ക്രൂരത പറ്റിക്കിടക്കുന്നുണ്ട്''; സംവിധായിക ഐഷ സുൽത്താന

Kerala
  •  a day ago
No Image

വിവാഹം മുടക്കുമെന്ന് ഭയം; പെണ്‍സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമം; പ്രതി പിടിയില്‍ 

Kerala
  •  a day ago
No Image

രാജ്യത്ത് ഗോവധ നിരോധനം പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ 

National
  •  a day ago
No Image

യുഎഇ ദേശീയ ഫുട്ബോൾ ടീമിൽ വൻ അഴിച്ചുപണി; മുഖ്യ പരിശീലകൻ കോസ്മിൻ ഒലാറോയുവിനെ പുറത്താക്കി

uae
  •  a day ago
No Image

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കോച്ചിന് 16 വര്‍ഷം കഠിന തടവ് 

Kerala
  •  a day ago
No Image

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ 2026: ആഴ്‌സണലോ പിഎസ്ജിയോ? ഇൻസ്റ്റാഗ്രാം പോളുമായി ശൈഖ് ഹംദാൻ

uae
  •  a day ago
No Image

എബോള വൈറസ് വ്യാപനം: പൊതുജനാരോഗ്യം സുരക്ഷിതമെന്ന് യുഎഇ; യാത്രക്കാർക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം

uae
  •  a day ago