കരിപ്പൂരില്‍ ദുബൈ വിമാനങ്ങള്‍ വൈകി; യാത്രക്കാര്‍ ക്ഷുഭിതരായി
കൊണ്ടേണ്ടാട്ടി: ദുബൈ വിമാനത്താവളത്തില്‍ എമിറേറ്റ്സ് വിമാനത്തിന് തീപിടിച്ച സംഭവത്തെ തുടര്‍ന്ന് കരിപ്പൂരില്‍ വിമാന സര്‍വിസുകള്‍ താളംതെറ്റി. ഇതേതുടര്‍ന്ന് എയര്‍ ഇന്ത്യ എക്പ്രസ് യാത്രക്കാര്‍ വിമാനത്താവളത്തില്‍ ബഹളം വച്ചു.
ബുധനാഴ്ച രാത്രിയും ഇന്നലെ രാവിലെയുമാണ് ദുബൈയിലേക്ക് പോകാനായി കരിപ്പൂരിലെത്തിയ യാത്രക്കാര്‍ ബഹളം വച്ചത്. കരിപ്പൂരില്‍ നിന്ന് ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് ദുബൈയിലേക്ക് സര്‍വിസുള്ളത്. ഇതില്‍ ഇന്നലെ പുലര്‍ച്ചെ 12ന് പുറപ്പെടേണ്ടണ്ടിയിരുന്ന ഇന്‍ഡിഗോ, 12.25നുള്ള സ്പൈസ് ജെറ്റ് എന്നീ വിമാനങ്ങള്‍ യാത്ര റദ്ദാക്കി. വിമാനം എപ്പോള്‍ പുറപ്പെടുമെന്നുള്ള ചോദ്യത്തിന് കൃത്യമായി മറുപടി പറയാന്‍ അധികൃതര്‍ തയാറായില്ല. ഇതോടെയാണ് ഈ വിമാനത്തില്‍ പോകാനെത്തിയ യാത്രക്കാര്‍ ബഹളം വച്ചത്. പിന്നീട് മണിക്കൂറുകള്‍ കഴിഞ്ഞ് യാത്ര റദ്ദാക്കുകയായിരുന്നു.
ഇന്നലെ രാവിലെ ഏഴോടെയാണ് വിമാനത്താവളത്തില്‍ വീണ്ടും നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ നിരുത്തരവാദ നിലപാടാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ദുബൈ വിമാനത്താവളത്തിലെ ടെര്‍മിനല്‍ അടച്ചതിനാല്‍ രാജ്യത്തു നിന്നുള്ള വിമാനങ്ങള്‍ അഞ്ചു വരെ റദ്ദാക്കിയിരുന്നു.
ബുധനാഴ്ച രാത്രി പുറപ്പെടേണ്ടണ്ട എയര്‍ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ ഉണ്ടണ്ടായിരുന്നു. ഇതിനു പുറമെ രാവിലെ ദുബൈലേക്ക് പോകാനെത്തിയവരും ഉണ്ടായിരുന്നു. യാത്രക്കാരെ വിമാനത്താവളത്തില്‍ പ്രവേശിപ്പിക്കരുതെന്ന് എയര്‍ ഇന്ത്യ സുരക്ഷാ സേനയോട് ആവശ്യപ്പെട്ടിരുന്നു.
യാത്ര അനിശ്ചിതത്വത്തിലായതോടെ യാത്രക്കാര്‍ ക്ഷുഭിതരാവുകയും നിര്‍ഗമന ഹാളിന്റെ കവാടത്തില്‍ ബഹളം വയ്ക്കുകയും ചെയ്തു. യാത്രക്കാരെ എയര്‍ ഇന്ത്യയുടെ കരാര്‍ തൊഴിലാളികളും സുരക്ഷാ സേനയും പൊലിസും ചേര്‍ന്നാണ് ശാന്തരാക്കിയത്.
ബുധനാഴ്ച രാത്രിയിലെ 61 യാത്രക്കാരെയും വിസ കാലാവധി തീരുന്ന യാത്രക്കാരുമായി പ്രത്യേക വിമാനം പിന്നീട് ഷാര്‍ജയിലേക്ക് പോയി. ഇവരെ റോഡുമാര്‍ഗം ദുബൈയിലെത്തിക്കും. ദുബൈ വിമാനത്താവളത്തിലെ പ്രശ്നം പരിഹാരിക്കുന്നത് വരെ എയര്‍ ഇന്ത്യയുടെ കരിപ്പൂര്‍-ദുബൈ സര്‍വിസ് ഷാര്‍ജയിലേക്ക് തിരിച്ചുവിടാനാണ് നര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."