HOME
DETAILS
MAL
എളേറ്റിലില്‍ മാലിന്യസംസ്കരണത്തിന് നടപടിയില്ല
backup
August 04 2016 | 23:08 PM
എളേറ്റില്‍:എളേറ്റില്‍ വട്ടോളി അങ്ങാടിയിലെ വ്യാപാര സ്ഥാപനങ്ങളും മറ്റും ഉപേക്ഷിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സൗകര്യമില്ലാത്തത് ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.
ജി. എം.യു.പി സ്കൂള്‍,മദ്രസ, ട്യൂഷന് സെന്റര്‍ തുടങ്ങിയ വിദ്യഭ്യാസ സ്ഥാപനങ്ങളും റേഷന്‍ ഷാപ്പും പ്രവര്‍ത്തിക്കുന്ന പാലങ്ങാട് റോഡിന്റെ സമീപത്താണ് മാലിന്യങ്ങള്‍ തള്ളുന്നത്. പ്ലാസ്റ്റിക് കവറുകള്‍, പേപ്പറുകള്‍, മത്സ്യ അവശിഷ്ടം തുടങ്ങിയവ ഉപേക്ഷിക്കുന്നതിനാല്‍ മഴക്കാലത്ത് ഇവിടെ ദുര്‍ഗന്ധം അസഹനീയമാണ്. വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മറ്റും ഉപേക്ഷിക്കുന്ന മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്ക്കരിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."