ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ ഭക്തര്‍ക്ക് തെരുവിലിറങ്ങേണ്ട ദുരവസ്ഥ: കെ. സുധാകരന്
പെര്‍ള: ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ ഭക്തര്‍ക്ക് തെരുവിലിറങ്ങേണ്ട ദുരവസ്ഥ സൃഷ്ടിച്ചവര്‍ക്ക് കാലം മാപ്പു നല്‍കില്ലെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്. 'വിശ്വാസം സംരക്ഷിക്കാന്‍ വര്‍ഗീയത തുരത്താന്‍' എന്ന മുദ്രവാക്യവുമായി കെ.പി.സി.സിയുടെ നേതൃത്വത്തില്‍ നടത്തുന്ന വിശ്വാസ സംരക്ഷണ ജാഥയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സുധാകരന്. വിശ്വാസങ്ങളും ആചാരങ്ങളും മതനിരപേക്ഷ സമൂഹത്തിന്റെ ആണിക്കല്ലുകളാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള നടപടികളാണ് ഭരണാധികാരികളില്‍ നിന്നു ജനം പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസ് എന്നും വിശ്വാസികള്‍ക്കൊപ്പമാണെന്നും ശബരിമല വിഷയത്തില്‍ മോദിക്ക് മിണ്ടാട്ടമില്ലെന്നും സുധാകരന് പറഞ്ഞു. അതുകൊണ്ടുതന്നെ ശബരിമലയെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ഇതിനു സംസ്ഥാന സര്‍ക്കാര്‍ തയാറാവണമെന്നും ജാഥാ ലീഡര്‍ കൂടിയായ കെ. സുധാകരന് ആവശ്യപ്പെട്ടു.
ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."