സ്‌ഫോടന വസ്തുശേഖരം പിടികൂടിയ കേസ്: ഒളിവിലായിരുന്ന മുഖ്യപ്രതി കീഴടങ്ങി
ഇരിക്കൂര്‍: പടിയൂര്‍ ഞാലിയില്‍ സ്‌ഫോടകശേഖരം പിടികൂടിയ കേസില്‍ മുഖ്യപ്രതി കീഴടങ്ങി. പടിയൂരിലെ കുളപ്പുറത്ത് ജയന്‍ (48) ആണ് കീഴടങ്ങിയത്. ജില്ലയ്ക്കകത്തും പുറത്തുമായി മാറിത്താമസിച്ചിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസം കണ്ണൂരിലുണ്ടെന്നറിഞ്ഞ് ഇരിക്കൂര്‍ പൊലിസ് പിന്തുടരുന്നതായി വ്യക്തമായതോടെയാണ് ഇയാള്‍ കോടതിയില്‍ കീഴടങ്ങിയത്.
കൂട്ടുപ്രതികളായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ജെ. ബിജു (34), കൊല്ലം ഇളവുപാലം സ്വദേശിയായ പി. ബിജു (37) എന്നിവരെ നേരത്തെ തന്നെ ഇരിക്കൂര്‍ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 25നാണ് പടിയൂര്‍ ഞാലിയിലെ വാടക മുറിയില്‍ നിന്നു സ്‌ഫോടന നിര്‍മാണസാമഗ്രികള്‍ കണ്ടെത്തിയത്. 25ന് രാത്രി സമീപത്തെ വിവാഹ വീടിന്റെ പിന്‍ഭാഗത്തു നിന്നു സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. തങ്ങള്‍ക്ക് ഇതുമായി ബന്ധമില്ലെന്നും ജയനെ കാണാനായി വന്നതാണെന്നുമാണ് പ്രതികള്‍ മൊഴി നല്‍കിയത്.
ബോംബ് സ്‌ക്വാഡിലെ നായ കിണറിന്റെ പരിസരത്തു നിന്നു ബോംബ് കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. ബോംബ് സ്‌ഫോാടനത്തിലും ശേഖരണത്തെ കുറിച്ചും സമഗ്ര അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."