ജില്ലയില്‍ മണ്ണിന്റെ ഗുണനിലവാരം കുറഞ്ഞുവരുന്നതായി പഠനം
മഞ്ചേരി: ജില്ലയിലെ കൃഷിയിടങ്ങളില്‍ മണ്ണിന്റെ ഗുണനിലാവാരം താരതമ്യേന കുറഞ്ഞുവരുന്നതായി ജില്ലാ മണ്ണുപര്യവേക്ഷണ കേന്ദ്രത്തിന്റെ പഠനത്തില്‍ കണ്ടെത്തി. കാവനൂര്‍, തിരുവാലി, പുല്‍പ്പറ്റ, ആനക്കയം തുടങ്ങിയ പഞ്ചായത്തുകളിലാണ് പഠനം നടത്തിയത്.
മിക്ക പഞ്ചായത്തുകളിലും മണ്ണിലെ ബോറോണ്‍, സള്‍ഫര്‍, സിങ്ക് തുടങ്ങിയ സൂക്ഷ്മമൂലകങ്ങളുടെ അളവാണു വലിയതോതില്‍ കുറഞ്ഞതായി കണ്ടെത്തിയിരിക്കുന്നത്.ഇത്തരം മൂലകങ്ങളുടെ അളവു കുറയുന്നത് തെങ്ങിന്റെ ഉല്‍പാദനക്ഷമതയേയും കൊപ്രയുടെ ഗുണനിലവാരത്തേയും ബാധിക്കും. സിങ്കിന്റെ കുറവ് നെല്ലിന്റെ വളര്‍ച്ചയെയാണുകൂടുതല്‍ ബാധിക്കുക. ജില്ലയില്‍ മണ്ണിന്റെ ഗുണനിലവാരം സംബന്ധിച്ചു പഠനം നടത്തിയ മിക്ക പഞ്ചായത്തുകളിലും നൈട്രജന്റെയും പൊട്ടാസ്യത്തിന്റെയും അളവ് താരതമ്യേന കുറവും ഫോസ്ഫറസിന്റെ അളവ് കൂടുതലായിട്ടുമാണ് കണ്ടെത്തിയിരിക്കുന്നത്.
നൈട്രജന്റെയും ഫോസ്ഫറസിന്റെയും അളവ് കൂടുതലായി ചേര്‍ക്കുന്നതു കാരണം പല പഞ്ചായത്തുകളിലേയും കൃഷിയിടങ്ങളില്‍ കീടങ്ങളുടെ ആക്രമണം വര്‍ധിച്ചുവരികയും കാര്‍ഷിക വിളകളുടെ വളര്‍ച്ച മുരടിക്കുകയും ചെയ്തിട്ടുണ്ട്. പുല്‍പ്പറ്റ, അരീക്കോട്, കാവനൂര്‍ എന്നീപഞ്ചായത്തുകളില്‍ അമ്ലത്വം വന്‍തോതില്‍ കുറഞ്ഞതായി കണ്ടെത്തി. അതേസമയം അരീക്കോട് പഞ്ചായത്തിലെ ഉഗ്രപുരം, പെരുമ്പറമ്പ് എന്നീ സ്ഥലങ്ങളില്‍ കൂടിയ അമ്ലത്വമുണ്ട്.
മണ്ണുപരിശോധനയിലൂടെ ആവശ്യമായ രീതിയില്‍ വളപ്രയോഗം നടത്തിമാത്രമാണ് ജില്ലയിലെ കാര്‍ഷിക മേഖലയെ ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങളെ നേരിടാന്‍ കഴിയുകയുള്ളൂവെന്നാണ് വിലയിരുത്തുന്നത്. തിരുവന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ സോയില്‍ ആന്‍ഡ് പ്ലാന്റ് ഹെല്‍ത്ത് സെന്ററിനു കീഴില്‍ 15 ജില്ലാ മണ്ണുപരിശോധന ലാബോറട്ടറികളും അനുബന്ധമായി മൊബൈല്‍ മണ്ണുപരിശോധന ലാബോറട്ടറികളും സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."