വീണ്ടും കാട്ടാന വിളയാട്ടം
സുല്‍ത്താന്‍ ബത്തേരി: വീടിനുള്ളില്‍ കയറിയ കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മക്കും മകനും പരുക്കേറ്റു. ചെതലയം പുല്ലുമല കാട്ടുനായ്ക്ക കോളനിയിലെ ലീല(58), മകന് രതീഷ് (28) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.
ലീല ശുചിമുറിയില്‍ പോകുന്നതിനായി പുറത്തിറങ്ങിയപ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വീടിനോട് ചേര്‍ന്ന് പറമ്പില്‍ നിലയുറപ്പിച്ചിരുന്ന ആന ഓടിയെത്തി ലീലയെ തട്ടിയെറിയുകയായിരുന്നു. ലീലയുടെ ബഹളം കേട്ട്് വീടിന് പുറത്തിറങ്ങിയ മകന് രതീഷ് ലീലയെ വീടിനുള്ളിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും ഓടിയെത്തിയ ആന ഇവരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ രതീഷിന്റെ നെഞ്ചിന്റെ വലതുഭാഗത്ത് കൊമ്പുതുളഞ്ഞുകയറി.
ഇരുവരുടെയും ബഹളം കേട്ട് ഉണര്‍ന്ന വീട്ടിലെ മറ്റ് അംഗങ്ങളും കോളനിക്കാരും ബഹളം വച്ചതോടെയാണ് ആന സമീപത്തെ വനത്തിലേക്ക് തിരിച്ച് പോയത്. ഉടന്‍ തന്നെ ഇരുവരെയും ബത്തേരി ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആനയുടെ ആക്രമണത്തില്‍ ഇവരുടെ വീടും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. വീടിന്റെ തറയും ചുമരും തകര്‍ന്നിട്ടുണ്ട്. കുറിച്യാട്് റെയ്ഞ്ച് വനമേഖലയോട് ചേര്‍ന്ന്കിടക്കുന്ന കോളനിയാണ് ഇത്്. ആന ജനവാസകേന്ദ്രത്തിലേക്ക് ഇറങ്ങുന്നത് നിരീക്ഷിക്കാന്‍ കാവല്‍മാടം സ്ഥാപിച്ചിരുന്നു. എന്നിട്ടും കാട്ടാന കോളനിയിലെത്തി രണ്ട് പേരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച്് കാവല്‍മാടം ജനങ്ങള്‍ തകര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."