HOME
DETAILS
MAL
അമ്മിനിക്കാട് പ്രദേശത്ത് പനി പടരുന്നു
backup
June 19 2017 | 23:06 PM
പെരിന്തല്‍മണ്ണ:അമ്മിനിക്കാട് രണ്ടാം വാര്‍ഡ് പ്രദേശത്ത് പനി പടരുന്നു. വടക്കേക്കര പ്രദേശത്താണ് വ്യാപകമായി പകര്‍ച്ചപ്പനി പടരുന്നത്. പനി ബാധിച്ചവര്‍ പെരിന്തല്‍മണ്ണയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി വരികയാണ്. പ്രദേശത്ത് ബോധവല്‍ക്കരണവും നടത്തിയിരുന്നു.
എഴുപതോളം പേര് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. ബോധവല്‍ക്കരണ ക്ലാസ് പഞ്ചായത്ത് പ്രസിഡന്റ് എ.കെ നാസര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ.കെ ജാഫര്‍ അധ്യക്ഷനായി. എ.കെ ഹംസ, വി.ടി മുഹമ്മദ്, അബ്ദു ഷുക്കൂര്‍ മദനി, ഹാഷിര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."