HOME
DETAILS

ജോസ് കെ മാണി കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇല്ല, ഇനി സ്വന്തം വഴി നോക്കാം: പി.ജെ ജോസഫ്

  
backup
October 11 2019 | 12:10 PM

jose-k-mani-is-not-in-party-pj-joseph


മഞ്ചേശ്വരം: ജോസ് കെ മാണിക്കെതിരേ നിലപാട് കടുപ്പിച്ച് പി.ജെ ജോസഫ്. ജോസ് കെ മാണി കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇല്ലെന്നും ഇനി സ്വന്തം വഴി നോക്കാമെന്നും വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആദ്ദേഹത്തിന്റെ കൂടെയുള്ളവരും തന്നോടൊപ്പം കൂടുന്ന കാഴ്ച്ചയാണ് കണ്ടു വരുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഓരോ ദിവസവും അണികള്‍ ജോസ് കെ മാണി വിഭാഗത്തെ തള്ളി വന്നുകൊണ്ടിരിക്കുകയാണ്. പാലായില്‍ തന്നോടൊപ്പം ആളുണ്ടോ എന്ന് കാട്ടിക്കൊടുക്കും. ഇത് വ്യക്തമാക്കാന്‍ പാലായില്‍ മണ്ഡലം റാലി സംഘടിപ്പിക്കും.

26ന് ചേരുന്ന യോഗം ഇത് സംബന്ധിച്ച തീരുമാനമെടുക്കും. പാലായില്‍ ജോസ് കെ മാണി മത്സരിപ്പിച്ചത് ജനസമ്മതി ഇല്ലാത്ത സ്ഥാനാര്‍ഥിയാണ്. തെറ്റുതിരുത്താന്‍ ജോസ് കെ മാണി തയ്യാറായാല്‍ നല്ലതാണന്നും ജോസഫ് പറഞ്ഞു.


മുന്നണിയില്‍ രണ്ടു വിഭാഗം കേരള കോണ്‍ഗ്രസ് എം ഇല്ല. യഥാര്‍ഥ പാര്‍ട്ടി തനിക്കൊപ്പമാണ്. ജോസ് കെ മാണി വിഭാഗം പിരിഞ്ഞു പോയവരാണ്. മഞ്ചേശ്വരത്ത് യു.ഡി.എഫ് ജയിക്കുമെന്നും വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പി മൂന്നാം സ്ഥാനത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജോസ് കെ മാണിക്കൊപ്പമാണോ പി.ജെ. ജോസഫിനൊപ്പമാണോ കേരളാ കോണ്‍ഗ്രസ് എന്ന തര്‍ക്കം പാര്‍ട്ടിയില്‍ മുറുകുമ്പോള്‍ മഞ്ചേശ്വരത്ത് യു.ഡി.എഫ് പ്രചാരണത്തില്‍ നിന്നും ജോസ് കെ മാണി എം.പി ഇല്ല. അതേസമയം പാര്‍ട്ടിയില്‍ കലാപകൊടി ഉയര്‍ത്തിയ വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ് ഇന്നലെ പ്രചാരണത്തിനെത്തി. കിട്ടിയ അവസരത്തിന് ജോസ് കെ മാണിയെ വെല്ലുവിളിച്ച് മടങ്ങുകയും ചെയ്തു. യു.ഡി.എഫിന്റെ എല്ലാ ഘടകകക്ഷി നേതാക്കളും മഞ്ചേശ്വരത്ത് പ്രചാരണത്തിനെത്തുന്നുണ്ടെങ്കിലും 18ന് വരെ മണ്ഡലത്തില്‍ എത്തുന്ന നേതാക്കളുടെ പട്ടികയിലും ജോസ് കെ മാണി ഇടം പിടിച്ചിട്ടില്ല. അടുത്തിടെ നടന്ന പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അപ്രതീക്ഷിതമായ പരാജയത്തിനിടയാക്കിയത് ജോസ് കെ മാണിയുടെ നിലപാടായിരുന്നുവെന്നതാണ് യു.ഡി.എഫിന്റെ വിലയിരുത്തല്‍. എല്‍.ഡി.എഫ് പാലാ ഉപതെരഞ്ഞെടുപ്പ് വിജയം പ്രചാരണവിഷയമാക്കുമ്പോള്‍ ജോസ് കെ മാണി പ്രചാരണത്തിനെത്തിയാല്‍ അത് ഗുണം ചെയ്യില്ലെന്ന നിലപാടാണ് യു.ഡി.എഫിനുള്ളത്.


അതേസമയം മണ്ഡലത്തിലെ വൊര്‍ക്കാടി പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ കേരള കോണ്‍ഗ്രസിന് ഒരു അംഗവുമുണ്ട്. ജസിന്താ ഡിസൂസാ എന്ന വനിതാ അംഗമാണ് ഇവിടെ കേരള കോണ്‍ഗ്രസ് എമ്മിന് ഉള്ളത്. ഇവര്‍ കടുത്ത ജോസ്.കെ മാണി പക്ഷകാരിയുമായിട്ടാണ് അറിയപ്പെടുന്നത്. 4000 ഓളം വോട്ട് മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസിന് ഉണ്ടെന്നാണ് അവകാശവാദം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു; വിരമിക്കല്‍ 10ന്- ഇന്ന് അവസാന പ്രവൃത്തി ദിനം

National
  •  a month ago
No Image

പാലക്കാട്ട്  പൊലിസിന് പറ്റിയത് നിരവധി പിഴവുകള്‍

Kerala
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ് : വനിതാ നേതാക്കളുടെ മുറിയിലെ പരിശോധന: സി.പി.എമ്മില്‍ ഭിന്നത

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: ദിവ്യയുടെ ജാമ്യ ഹരജിയില്‍ വിധി ഇന്ന് 

Kerala
  •  a month ago
No Image

വാഹന കൈമാറ്റം:  മറക്കരുത്,  ഉടമസ്ഥാവകാശം മാറ്റാൻ 

Kerala
  •  a month ago
No Image

വഖ്ഫ് ആധാരമുള്ള ഭൂമിയും വഖ്ഫ് അല്ലെന്ന്; സംഘ്പരിവാര്‍ പ്രചാരണം വര്‍ഗീയ മുതലെടുപ്പിന്

Kerala
  •  a month ago
No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago