വിഖായ വൈബ്രന്റ് കോണ്‍ഫറന്‍സിന് വയനാട്ടില്‍ തുടക്കം
വെങ്ങപ്പള്ളി (വയനാട്): എസ്.കെ.എസ്.എസ്.എഫിന്റെ സന്നദ്ധ സേവന വിഭാഗമായ വിഖായയുടെ മൂന്നാമത് സംസ്ഥാനതല വൈബ്രന്റ് കോണ്‍ഫറന്‍സിന് വയനാട്ടില്‍ തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന കോണ്‍ഫറന്‍സ് വെങ്ങപ്പള്ളി റയിന്‍ബോ ഓഡിറ്റോറിയത്തിലാണ് നടക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകള്‍ക്കു പുറമെ കുടക്, നീലഗിരി, ദക്ഷിണ കന്നട ജില്ലകളില്‍ നിന്നായി അറുനൂറോളം പ്രതിനിധികളാണ് കോണ്‍ഫറന്‍സിന് എത്തിയിരിക്കുന്നത്. ഇന്നലെ വൈകിട്ട് നാലിന് സമസ്ത കേന്ദ്ര മുശാവറ അംഗവും മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റുമായ കെ.ടി ഹംസ മുസ്‌ലിയാര്‍ പതാക ഉയര്‍ത്തിയതോടെയാണ് കോണ്‍ഫറന്‍സിന് തുടക്കമായത്.
തുടര്‍ന്നുള്ള ഉദ്ഘാടന സെഷന്‍ സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ പേരാല്‍ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ പ്രസിഡന്റ് മുഹ്‌യിദ്ദീന്‍കുട്ടി യമാനി അധ്യക്ഷനായി. തുടര്‍ന്ന് നടന്ന 'നമ്മുടെ ആദര്‍ശം, പ്രസ്ഥാനം' എന്ന സെഷന് എസ്.വൈ.എസ് വയനാട് ജില്ലാ പ്രസിഡന്റ് ഇബ്‌റാഹിം ഫൈസി പേരാല്‍ നേതൃത്വം നല്‍കി. വിഖായ ഹോം കെയര്‍ സെഷന് ഡോ. കബീര്‍ ശ്രീകണ്ഠാപുരവും പൊതു പ്രവര്‍ത്തനവും നിയമങ്ങളും സെഷന് അഡ്വ. റഷീദ് പടയന്‍ മാനന്തവാടിയും ജനാസ സംസ്‌കരണം സെഷന് അയ്യൂബ് മാസ്റ്റര്‍ മുട്ടിലും നേതൃത്വം നല്‍കി.
വിഖായ സംസ്ഥാന സമിതി ഭാരവാഹികളായ ജലീല്‍ ഫൈസി അരിമ്പ്ര, മൊയ്തീന്‍കുഞ്ഞ് ചെര്‍ക്കള, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട്, സലാം ഫറോക്ക്, മന്‍സൂര്‍ പാണമ്പ്ര, റഷീദ് വെങ്ങപ്പള്ളി, നിസാം ഓമശേരി, സിറാജ് തൃശൂര്‍, അബ്ദുല്‍ കരീം മുസ്‌ലിയാര്‍ കുടക്, ബഷീര്‍ മിത്തബല്‍, സാജിദ് മൗലവി പൊഴുതന നേതൃത്വം നല്‍കി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോടാണ് ക്യാംപ് നിയന്ത്രിക്കുന്നത്. ഇന്ന് അഞ്ച് സെഷനുകളിലായി വിവിധ വിഷയങ്ങളില്‍ പ്രഗത്ഭര്‍ ക്ലാസുകള്‍ നയിക്കും.ഇനി വേണ്ടത് കൂടുതല്‍ തെളിവുകള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."