HOME
DETAILS
MAL
ജൂനിയര്‍ ഏഷ്യന്‍ ഗുസ്തി: ഇന്ത്യക്ക് മൂന്ന് മെഡലുകള്‍
backup
June 19 2017 | 23:06 PM
തായ്ചുങ്: ജൂനിയര്‍ ഏഷ്യന്‍ ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ ഒരു സ്വര്‍ണമടക്കം ഇന്ത്യക്ക് മൂന്ന് മെഡലുകള്‍. ഓരോ സ്വര്‍ണം, വെള്ളി, വെങ്കലം മെഡലുകളാണ് ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കിയത്. പുരുഷന്മാരുടെ 60 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ശ്രാവണ്‍ ഇന്ത്യക്കായി സ്വര്‍ണം സ്വന്തമാക്കി. ഇറാന് താരം യുനസ് അലിഅക്ബര്‍ എമാമിചോഗെയിയെ 9-2ന് പരാജയപ്പെടുത്തിയാണ് ശ്രാവണ്‍ സ്വര്‍ണം സ്വന്തമാക്കിയത്. 84കിലോ ഫ്രീസ്റ്റൈലില്‍ ദീപക് പുനിയയാണ് ഇന്ത്യക്ക് വെള്ളി സമ്മാനിച്ചത്. 66കിലോ ഫ്രീസ്റ്റൈലില്‍ കരണ്‍ ഇന്ത്യക്കായി വെങ്കലവും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."