കോഴിക്കോട് തൊണ്ടയാട് ജങ്ഷനിലെ ബസ് അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം
കോഴിക്കോട്: എടവണ്ണപ്പാറയില്‍ നിന്നും കോഴിക്കോട്ടേക്ക് വരുകയായിരുന്ന ബസ് തൊണ്ടയാട് ജങ്ഷനില്‍ നിയന്ത്രണംവിട്ട് മറിഞ്ഞു. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരുക്കേറ്റിരുന്നു. വൈകീട്ട് നാലിനാണ് അപകടമുണ്ടായത്.
അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യമിതാ...
[video width="640" height="352" mp4="http://suprabhaatham.com/wp-content/uploads/2017/06/Thondayad-Bus-Accident.mp4"][/video]
കോഴിക്കോട്ടേക്ക് വരുകയായിരുന്ന ബസ് ജങ്ഷനിലെ ഡിവൈഡറില്‍ തട്ടി വിളക്ക് കാലിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. അപകടം നടക്കുമ്പോള്‍ ബസ്സില്‍ യാത്രക്കാര്‍ കുറവായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബസ്സിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍
പ്രവേശിപ്പിച്ചു.
[video width="640" height="352" mp4="http://suprabhaatham.com/wp-content/uploads/2017/06/Thondayad-Bus-Accident-2.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."