ശ്രീധരന് പിള്ളയെ അറസ്റ്റ് ചെയ്യാനുള്ള ചങ്കൂറ്റമുണ്ടോ: കെ. മുരളീധരന്
തിരുവനന്തപുരം: കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തില്‍ പ്രസംഗിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയെ ചൊവ്വാഴ്ചക്കുള്ളില്‍ അറസ്റ്റ് ചെയ്യാനുള്ള ചങ്കൂറ്റം പിണറായി വിജയനുണ്ടോയെന്ന് കോണ്‍ഗ്രസ് പ്രചാരണ വിഭാഗം ചെയര്മാന് കെ.മുരളീധരന്.
പൊലിസ് കേസെടുത്തതിനെതിരേ ശ്രീധരന്‍പിള്ള ഹൈക്കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ അനുവദിച്ചില്ല. ചൊവ്വാഴ്ചയാണ് അടുത്ത ഹിയറിങ്. അന്നുവരെ ശ്രീധരന്‍പിള്ളയെ അറസ്റ്റ് ചെയ്യില്ലെന്നാണ് പൊലിസ് പറയുന്നത്. വേണമെങ്കില്‍ സര്‍ക്കാരിന് ശ്രീധരന്‍പിള്ളയെ രഥയാത്രക്കിടെ അറസ്റ്റ് ചെയ്യാം. എല്‍.കെ അദ്വാനി നടത്തിയ രഥയാത്രക്കിടെ ലാലുപ്രസാദ് യാദവ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. ആ ചങ്കൂറ്റം മുഖ്യമന്ത്രിക്കുണ്ടോയെന്നും മുരളീധരന് ചോദിച്ചു. ചൊവ്വാഴ്ചക്കകം ശ്രീധരന്‍പിള്ളയെ അറസ്റ്റ് ചെയ്താല്‍ പ്രതിപക്ഷത്തിന്റെ എല്ലാ പിന്തുണയും സര്‍ക്കാരിനുണ്ടാകും.
സന്ദീപാനന്ദ ഗിരിയുടെ ആശ്രമം തീവച്ചത് ആര്.എസ്.എസ് ആണെങ്കില്‍ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല. എന്‍.എസ്.എസ് മന്ദിരം ആക്രമിച്ചവരെയും പൊലിസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഡി.ജി.പിക്ക് ആര്.എസ്.എസ് നിലപാടാണ്. ഗുജറാത്തില്‍ കലാപം നടന്ന സമയത്ത് അവിടെ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനാണ് ബെഹ്റയെന്നും മുരളീധരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."