ആര്‍.ടി ഓഫിസുകളില്‍ വിജിലന്‍സ് പരിശോധന
കുട്ടനാട്: ആര്‍.ടി ഓഫീസുകളുടെ പ്രവര്‍ത്തനക്ഷമത വിലയിരുത്തുന്നതിന് ആര്‍.ടി ഓഫീസുകളിള്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ മിന്നല്‍ പരിശോധന.
സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളായ കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, ചേര്‍ത്തല എന്നീ ഓഫീസുകളിലാണ് ഇതര ഉദ്യോഗസ്ഥരുടെ സഹായത്തോടെ മിന്നല്‍ പരിശോധന നടത്തിയത്.
കോടതിവിധിയുടെ ബലത്തില്‍ ഇപ്പോഴും ഇടനിലക്കാര്‍ ആര്‍ ടി ഓഫീസുകളില്‍ സജീവമാണെന്ന് പരിശോധനയില്‍ മനസിലായി. കുട്ടനാട് ആര്‍ ടി ഓഫീസില്‍ ഒരു ഏജന്റില്‍നിന്ന് 53000 രൂപയും നിരവധി അപേക്ഷകളും ഉടമസ്ഥര്‍ക്ക് നല്‍കേണ്ട നിരവധി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകളും മറ്റ് രണ്ട് ഏജന്റുമാരില്‍നിന്ന് ഓതറൈസേഷന്‍ പോലുമില്ലാത്ത നിരവധി അപേക്ഷകളും പിടിച്ചെടുത്തു.
ഓഫീസിലെ ജീവനക്കാര്‍തന്നെ തീര്‍പ്പാക്കാനുള്ള ഫയലുകള്‍ എണ്ണം കണക്കാക്കി ഇടനിലക്കാരന്‍വഴി അഴിമതി നടത്തുന്നതായുള്ള സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ചേര്‍ത്തല ആര്‍ ടി ഓഫീസില്‍ വിജിലന്‍സിനെ കണ്ട് അലമാരയില്‍ ഒളിപ്പിച്ച 5050 രൂപയും രണ്ട് ഏജന്റുമാരില്‍നിന്ന് 23000 രൂപയും നിരവധി രേഖകളും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. മാവേലിക്കര സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ പരിശോധന നടത്തിയതില്‍ പൂതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതായി കാണപ്പെട്ടില്ല. കായംകുളം സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ പരിശോധന നടത്തിയതില്‍ ആകെ ലഭിച്ച 1214 ലേണേഴ്‌സ് ലൈസന്‍സിനുള്ള അപേക്ഷകളില്‍ 48 എണ്ണവും 1236 ഡ്രൈവിംഗ് ലൈസന്‍സ് അപേക്ഷകളില്‍ രണ്ട് എണ്ണവും തീര്‍പ്പാക്കാതെ കാണപ്പെട്ടു.
പുതിയ വാഹനങ്ങള്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് 1736 അപേക്ഷകളില്‍ 548 എണ്ണം തീര്‍പ്പാക്കാതെ കാണപ്പെട്ടു. സേവനാവകാശ നിയമം നിലവിലുണ്ടായിരുന്നിട്ടും ആര്‍ ടി ഓഫീസുകളിലെ സേവനങ്ങള്‍ എല്ലാം ഓണ്‍ലൈന്‍ ആയിട്ടുകൂടിയും അഴിമതി പൂര്‍ണമായ രീതിയില്‍ മാറ്റിയെടുക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് വിജിലന്‍സിന്റെ നിഗമനം. മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നല്‍കുന്ന എന്‍ ഒ സികളില്‍ കൃത്യമായ വിവരങ്ങള്‍ പരിശോധിക്കാതെയാണ് എന്‍ ഒ സി നല്‍കുന്നതെന്നും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
സബ് ഡീലര്‍മാര്‍ക്ക് നേരിട്ട് രജിസ്‌ട്രേഷന്‍ ചെയ്യാന്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ പാടില്ല എന്ന നിയമത്തിന് വിപരീതമായി എടത്വായിലെ ഒരു വാഹന സബ് ഡീലര്‍ക്ക് ആലപ്പുഴ ആര്‍ ടി ഒ ട്രേഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെപ്പറ്റി വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. ലേണേഴ്‌സ് ലൈസന്‍സിന് എത്തുന്ന അപേക്ഷകര്‍ക്ക് പണം വാങ്ങി ഉത്തരം പറഞ്ഞുകൊടുക്കുന്ന ഒരു ശൃംഖല ആര്‍ ടി ഓഫീസിനുള്ളില്‍ സജീവമാണ്.
ആലപ്പുഴ ജില്ലയിലെ വിജിലന്‍സ് പരിശോധനയില്‍ വിജിലന്‍സ് ഡിവൈ എസ് പി റക്‌സ് ബോബി, അരവിന്‍, പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ ഹരി വിദ്യാധരന്‍, കെ ജി ഋഷികേശന്‍ നായര്‍, കെ എ തോമസ്, എം വിശ്വംഭരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആലപ്പുഴ വിജിലന്‍സ് യൂനിറ്റിലെ മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."