സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ് സംഘങ്ങള്‍ വിലസുന്നു; കുടപിടിക്കാന്‍ അധ്യാപകരും
ചെറുതുരുത്തി: സ്‌കൂളുകള്‍ മധ്യവേനലവധിയ്ക്ക് ശേഷം സജീവമായതോടെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ് സംഘങ്ങള്‍ വിലസുന്നു. ഒട്ടും ഗുണമേന്മയില്ലാത്ത ഉല്പന്നങ്ങള്‍ മുന്തിയ വിലയ്ക്ക് വിറ്റഴിക്കാനുള്ള വിപണിയായി മാറുകയാണ് സ്‌കൂളുകള്‍ അധ്യാപകരും വിദ്യാര്‍ഥികളും, രക്ഷിതാക്കളുമൊക്കെ തട്ടിപ്പ് സംഘത്തിന്റെ ഇരയായി മാറുകയാണ്. ഇന്‍സ്റ്റാള്‍മെന്റ് കച്ചവടക്കാരും തങ്ങളുടെ മുഖ്യ വിപണിയായി സ്‌കൂളുകളെ മാറ്റുകയാണ് ഉന്നത വിദ്യാഭ്യാസ അധികൃതരുടെ കര്‍ശന വിലക്കുള്ളപ്പോഴാണ് കച്ചവട സംഘങ്ങള്‍ സ്‌കൂളുകളില്‍ വിഹരിയ്ക്കുന്നത്. പുസ്തക വില്ലനയുടെ പേരിലാണ് ഇപ്പോള്‍ വന്‍ തട്ടിപ്പ് . കുറെ പുസ്തകങ്ങളുടെ പേരുക ളും, വിലയും അടങ്ങിയ നോട്ടീസ് സംഘം സ്‌കൂളുകളിലെത്തി വിതരണം ചെയ്യുന്നതോടെയാണ് തട്ടിപ്പിന് തുടക്കമാവുക.
ഈ നോട്ടീസില്‍ ആവശ്യമുള്ള പുസ്തകങ്ങളുടെ നേരെ ടിക്ക് ചെയ്ത് പണം നല്‍കിയാല്‍ പുസ്തകം ലഭിയ്ക്കും നോട്ടീസിലെ പുസ്തകങ്ങള്‍ ക്കെല്ലാം 30 രൂപയാണ് വില എന്നാല്‍ മാര്‍ക്കറ്റില്‍ 15 മുതല്‍ 18 രൂപ വരെ വിലയുള്ള പുസ്തകങ്ങളാണ് അധ്യാപകരുടെ മൗനാനുവാദത്തോടെ വിതരണം ചെയ്യുന്നത് മൊത്തവിലയ്ക്ക് വാങ്ങുമ്പോള്‍ ഈ പുസ്തകങ്ങള്‍ 10 രൂപ മുതല്‍ 12 രൂപ വരെ നിരക്കി ല്‍ ലഭിയ്ക്കുമെന്നതാണ് രസകരം ഏതാനും അധ്യാപകര്‍ കമ്മീഷന്‍ വാങ്ങിയാണ് ഈ കൊള്ളയ്ക്ക് നേതൃത്വം നല്‍കുന്നതെന്ന് പുസ്തക കച്ചവടക്കാര്‍ പറയുന്നു. ചെറുതുരുത്തി എല്‍ പി സ്‌കൂളില്‍ ഇന്നലെ നോട്ടീസ് വിതരണം ചെയ്തത് വലിയ വിവാദത്തിന് വഴിവെച്ചു ഒരു വിഭാഗം രക്ഷിതാക്കള്‍ ഇതിനെതിരെ രംഗത്ത് വരികയും തട്ടിപ്പ് ചോദ്യം ചെയ്യുകയും ചെയ്തു. നോട്ടീസിലെ ഫോണ്‍ നമ്പറിലേക്ക് വിവര മന്വേഷിച്ച് വിളിച്ചപ്പോള്‍ തങ്ങള്‍ അധ്യാപകര്‍ക്ക് കമ്മീഷന്‍ നല്‍കിയാണ് പുസ്തക വില്ലന നടത്തുന്നതെന്നായിരുന്നു ഏജന്‍സിയുടെ വിശദീകരണം.
ആറ് ശതമാനം കമ്മീഷന്‍ ലഭിയ്ക്കുന്നതായി അധ്യാപകരും സമ്മതിച്ചു. ഈ തുക സ്‌കൂള്‍ ആവശ്യത്തിന് വേണ്ടിയാണ് വിനിയോഗിയ്ക്കുന്നതെന്നാണ് അധ്യാപകര്‍ പറയുന്നത് രക്ഷിതാക്കള്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക് പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."