ജി.എസ്.ടി ബില്‍ തിങ്കളാഴ്ച ലോക്‌സഭയില്‍
ന്യൂഡല്‍ഹി: ജി.എസ്.ടി (ചരക്കു സേവന നികുതി) ബില്‍ തിങ്കളാഴ്ച വീണ്ടും ലോക്‌സഭയില്‍ അവതരിപ്പിക്കും. ലോക്‌സഭ കഴിഞ്ഞവര്‍ഷം മെയില്‍ ബില്‍ പാസാക്കിയിരുന്നെങ്കിലും രാജ്യസഭ ചില ഭേദഗതികള്‍ കൊണ്ടുവന്നതിനാലാണ് വീണ്ടും അവതരിപ്പിക്കുന്നത്.
ലോക്‌സഭയുടെ അംഗീകാരംകൂടി കിട്ടിയാല്‍ ബില്‍ സംസ്ഥാനങ്ങളുടെ അംഗീകാരത്തിന് അയക്കും. ആകെയുള്ള 29ല്‍ ചുരുങ്ങിയത് 15 സംസ്ഥാനങ്ങളെങ്കിലും ബില്‍ അംഗീകരിച്ചിരിക്കണം. തുടര്‍ന്ന് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കും. ജി.എസ്.ടി അടുത്തവര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കാന്‍ പദ്ധതി തയാറാക്കുന്നതിനാല്‍ അതിനുമുന്‍പായി ഈ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ജി.എസ്.ടി ബില്‍ ലോക്‌സഭയില്‍ പാസാക്കിയശേഷം സംസ്ഥാന ധനമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ചില ഭേദഗതികള്‍ കൊണ്ടുവന്നത്. ബില്‍ രാഷ്ട്രപതി അംഗീകരിച്ചാല്‍ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി 60 ദിവസത്തിനുള്ളില്‍ സമിതി രൂപീകരിക്കും. നികുതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ സമിതിയാണ് ശുപാര്‍ശ ചെയ്യുക. നികുതി കോണ്‍ഗ്രസ് ആവശ്യപ്പെട്ട 18 ശതമാനത്തേക്കാള്‍ കൂടുതലായിരിക്കുമെന്ന് കേന്ദ്രം സൂചന നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."