പ്രവര്‍ത്തന മണ്ഡലം ശക്തമാക്കും: ജില്ലാ ഫ്രണ്ട്‌ലൈന്‍ മീറ്റ്
മണ്ണാര്‍ക്കാട്: പ്രവര്‍ത്തന മണ്ഡലം ശക്തമാക്കാന്‍ അലനല്ലൂര്‍ ദാറുല്‍ തഖ്‌വ വാഫി ക്യാംപസില്‍ ചേര്‍ന്ന എസ്.കെ.എസ്.എസ്.എഫ് പാലക്കാട് ജില്ല ഫ്രണ്ട്‌ലൈന്‍ മീറ്റ് തീരുമാനിച്ചു.
സംഘടനാ ശാക്തീകരണവും മുഖപത്രമായ സത്യധാരയുടെ വാര്‍ഷിക പ്രചാരണവും ശക്തമാക്കാന്‍ സംസ്ഥാന തലത്തില്‍ ജില്ലകളില്‍ നടത്തുന്ന പരിപാടിയില്‍ ജില്ലാ,മേഖല,ക്ലസ്റ്റര്‍ ഭാരവാഹികള്‍, ജില്ലാ മേഖലാ സബ് വിംഗ് ഭാരവാഹികള്‍ പങ്കെടുത്തു. ജില്ലാ സത്യധാര കോര്‍ഡിനേറ്ററായി സജീര്‍ പേരുംങ്കരയെ തിരഞ്ഞെടുത്തു. തുടര്‍ന്ന് നടന്ന ജില്ലാ സെക്രട്ടറിയറ്റ് മീറ്റിംഗില്‍ 2019 ലെ മനുഷ്യ ജാലിക അട്ടപ്പാടിയിലെ ഗൂളികടവില്‍ നടത്താനും ജില്ലാ കൗണ്‍സില്‍ ക്യാമ്പ് ഡിസംബര്‍ 22 മണ്ണാര്‍ക്കാട് ഈസ്റ്റ് മേഖലയിലെ കോരമണ്‍ക്കടവ് ദാറുല്‍ തഖ്‌വ ഓര്‍ഫനേജില്‍ നടത്താനും തീരുമാനിച്ചു.
പാലക്കാട് ജില്ലാ പ്രസിഡന്റ് അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ ട്രഷറര്‍ സയ്യിദ് ഉമര്‍ ഫാറൂഖ് തരുള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി റഷീദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന നേതാക്കളായ എന്‍.ഹബീബ് ഫൈസി കോട്ടോപ്പാടം, മുസ്തഫ അശ്‌റഫി കക്കുപ്പടി, ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌കറലി കരിമ്പ പദ്ധതി അവതരണം നടത്തി. ഹിബത്തുള്ള മാസ്റ്റര്‍, ഇസ്മായില്‍ ദാരിമി, സൈനുദ്ദീന്‍ മാസ്റ്റര്‍, സൈദ് ഹുസൈന്‍ തങ്ങള്‍ പ്രസംഗിച്ചു. കബീര്‍ അന്‍വരി, ടി.കെ. സുബൈര്‍ മൗലവി, ഖാജാ ഹുസൈന്‍ ഉലൂമി, സൈനുല്‍ ആബിദ് ഫൈസി, മുഹ്‌സിന്‍ കമാലി, ഹാഷിം തരുള്‍, അബ്ദുല്‍ സലാം ഫൈസി, സലാം അഷ്‌റഫി, ഹൈദര്‍ ഫൈസി ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി.
സി.എച്ച് അബ്ദുല്‍ ലത്തീഫ് ഫൈസി, റഷീദ് മാസ്റ്റര്‍ കോട്ടോപ്പാടം, ഉബൈദ് മാസ്റ്റര്‍, നിഷാദ് ഒറ്റപ്പാലം, മുര്‍ശിദ് കമാലി, ജാഫര്‍ പേഴുങ്കര, അബ്ദു ആലത്തൂര്‍ സംബന്ധിച്ചു. ജില്ലാ ജോ.സെക്രട്ടറി ഷജീര്‍ പേഴുംങ്കര സ്വാഗതവും ജില്ലാ വര്‍ക്കിങ് സെക്രട്ടറി കുഞ്ഞുമുഹമ്മദ് ഫൈസി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."