രണ്ടാമത്തെ പനി വാര്‍ഡും പുതിയ ലാബും മന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പനിബാധിച്ച് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ നിര്‍ദേശ പ്രകാരം മെഡിക്കല്‍ കോളജില്‍ രണ്ടാമതൊരു പനി വാര്‍ഡും അത്യാഹിത വിഭാഗത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബും തുടങ്ങുന്നു. ഇവയുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ബുധനാഴ്ച രാവിലെ 11 മണിക്ക് അത്യാഹിത വിഭാഗത്തില്‍ വച്ച് ഉദ്ഘാടനം ചെയ്യും.
സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷനാകും.മെഡിക്കല്‍ കോളജിന്റെ സുഗമമായ പ്രവര്‍ത്തനത്തിനായി 20 സ്റ്റാഫ് നഴ്‌സ് ട്രെയിനികളേയും അടിയന്തിരമായി നിയമിച്ചിട്ടുണ്ട്. സ്ഥല പരിമിതിയും ജീവനക്കാരുടെ കുറവും ഒരു കാരണമാണെങ്കിലും ഇവിടെയെത്തുന്ന ഒരു രോഗിയേയും ചികിത്സ നിക്ഷേധിച്ച് തിരിച്ചയക്കാറില്ല.
അതിനാലാണ് വാര്‍ഡ്-14 അടിയന്തിരമായി പ്രവര്‍ത്തന സജ്ജമാക്കി പനി വാര്‍ഡാക്കുന്നത്. വെയര്‍ ഹൗസിങ് കോര്‍പറേഷന്റെ സഹകരണത്തോടെ മൂട്ട, എലി, കൊതുക് എന്നിവയെ നശിപ്പിച്ച് സുരക്ഷിതത്വം ഉറപ്പ് വരുത്തിയ വാര്‍ഡ് കൂടിയാണിത്. 70 കിടക്കകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കൊതുകു വലകളുള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഈ വാര്‍ഡില്‍ ഉടന്‍ ലഭ്യമാക്കുന്നതാണ്.
പകര്‍ച്ച പനികളായതിനാല്‍ രക്ത പരിശോധന ഒരു സുപ്രധാന ഘടകമാണ്.
ലാബുകളിലെ രോഗികളുടെ നീണ്ട ക്യൂ ഒഴിവാക്കാനും പരിശോധനകളുടെ കാലതാമസം കുറയ്ക്കാനുമാണ് പുതുതായി അത്യാഹിത വിഭാഗത്തിനോട് ചേര്‍ന്ന് പുതിയ ലാബ് തുടങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."