കല്‍പ്പറ്റയിലെ ഓട്ടോതൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്
കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയില്‍ പുതിയ ഓട്ടോറിക്ഷകള്‍ക്ക് യാതൊരുവിധ മാനദണ്ഡങ്ങളുമില്ലാതെ പെര്‍മിറ്റ് നല്‍കാന്‍ തീരുമാനിച്ച ആര്‍.ടി.എയുടെ നടപടിക്കെതിരേ ഇന്ന് മുതല്‍ കല്‍പ്പറ്റയിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നതിന് സംയുക്ത ട്രേഡ് യൂനിയന്‍ മുനിസിപ്പല്‍തല യോഗം തീരുമാനിച്ചു. കല്‍പ്പറ്റ നഗരസഭ 2008-ല്‍ പെര്‍മിറ്റ് നിജപ്പെടുത്തിയത് മുതല്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ 100 ഓട്ടോകള്‍ക്ക് പെര്‍മിറ്റ് നല്‍കാന്‍ തീരുമാനിച്ചിരുന്നു. ആ തീരുമാനം നടപ്പിലാക്കാതെ 2008 മുതല്‍ പെര്‍മിറ്റില്ലാതെ നില്‍ക്കുന്ന പാവപ്പെട്ട തൊഴിലാളികളെ മറികടന്ന് പുതിയതായി വാഹനം വാങ്ങിച്ചവര്‍ക്കാണ് ഇപ്പോള്‍ പെര്‍മിറ്റ് അനുവദിക്കുന്നത്. ആര്‍.ടി.ഒ ഉദ്യോഗസ്ഥന്മാര്‍ ഇക്കാര്യത്തില്‍ നിസംഗത പാലിച്ച് ഉത്തരവാദിത്വമില്ലാതെ പെര്‍മിറ്റ് നല്‍കാന്‍ കൂട്ടുനില്‍ക്കുകയാണ്.
നിലവിലുള്ള തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കാതെയും കല്‍പ്പറ്റയില്‍ ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ ഇടമില്ലാതെ ബുദ്ധിമുട്ടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മറ്റ് പല പ്രദേശങ്ങളിലുമുള്ള ഓട്ടോകള്‍ അനധികൃതമായി പെര്‍മിറ്റ് നേടിയെടുക്കുന്നതെന്നും. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്നും വിട്ടുള്ള നടപടികളില്‍ പ്രതിഷേധിച്ചാണ് ഇന്ന് മുതല്‍ ഓട്ടോറിക്ഷകള്‍ അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ തീരുമാനിച്ചതെന്ന് യോഗം അറിയിച്ചു. യോഗത്തില്‍ കുഞ്ഞു ടി എമിലി അധ്യക്ഷനായി. കെ.പി ബഷീര്‍, സി.പി റിയാസ്, സി. ഹംസ, സാലി റാട്ടക്കൊല്ലി, എന്‍.കെ മുജീബ്, കെ. ഷൗക്കത്ത്, രാഘവന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."