HOME
DETAILS

സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ സമ്പത്തിന് നാല് പേഴ്‌സണല്‍ സ്റ്റാഫുകളെ കൂടി നിയമിച്ച് സര്‍ക്കാര്‍

  
backup
October 14, 2019 | 10:08 AM

state-faces-financial-recession-782195-212

സമ്പത്തിന് പേഴ്‌സണല്‍ സ്റ്റാഫായി നാലുപേര്‍


സാമ്പത്തിക പ്രതിസന്ധി
മറന്ന് വീണ്ടും നിയമനം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മറികടന്ന് വീണ്ടും സര്‍ക്കാരിന്റെ ധൂര്‍ത്ത്.
ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കോടെ നിയമിതനായ മുന്‍ എം.പി. എ. സമ്പത്തിന് നാല് പേഴ്‌സണല്‍ സ്റ്റാഫുകളെ അനുവദിച്ചാണ് സര്‍ക്കാര്‍ അവിരാമം ധൂര്‍ത്ത് തുടരുന്നത്. നേരത്തെ ചീഫ് വിപ്പിന് 13 പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അതിനു പിന്നാലെയാണിത്.
പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ്, ഡ്രൈവര്‍, ഓഫിസ് അറ്റന്‍ഡന്റ് എന്നിവരെ നിയമിക്കാനാണ് കഴിഞ്ഞ ദിവസം പൊതുഭരണവകുപ്പ് അനുവാദം നല്‍കി ഉത്തരവിറക്കിയത്. വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ സി.കെ സതീഷ് ബാബുവാണ് പ്രൈവറ്റ് സെക്രട്ടറി. പ്രൈവറ്റ് സെക്രട്ടറിയേക്കാള്‍ ഉയര്‍ന്ന ശമ്പളമാണ് അസിസ്റ്റന്റിനു നല്‍കിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. അസിസ്റ്റന്റിനു 30,385 രൂപയാണ് ശമ്പളമെങ്കിലും പ്രൈവറ്റ് സെക്രട്ടറിക്ക് 21,850 രൂപയേ ശമ്പളമായി അനുവദിച്ചിട്ടുള്ളൂ. ഡ്രൈവര്‍ക്ക് 19,670 രൂപയും ഓഫിസ് അറ്റന്‍ഡന്റിന് 18,030 രൂപയുമാണ് ശമ്പളമായി നിശ്ചയിച്ചത്. ഇവര്‍ക്കെല്ലാം കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കില്‍ വീട്ടുവാടകയും അനുവദിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്ര മാനദണ്ഡമനുസരിച്ച് സ്ഥിരംജീവനക്കാര്‍ക്കു മാത്രമേ അടിസ്ഥാന ശമ്പളത്തിന്റെ 27 ശതമാനം വീട്ടുവാടകയായി അനുവദിക്കാന്‍ കഴിയൂ എന്നുണ്ട്. ഇവരുടെയെല്ലാം യാത്രാബത്ത പിന്നീട് തീരുമാനിക്കുമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.
ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതിനാല്‍ കേരളത്തില്‍ വന്നുപോകുന്ന ഇവര്‍ക്കുവേണ്ടി യാത്രാബത്ത ഇനത്തില്‍തന്നെ വന്‍തുക സര്‍ക്കാരിനു ചെലവഴിക്കേണ്ടിവരും. മാസം ലക്ഷത്തിലധികം രൂപയാണ് ഇവരുടെ ശമ്പളത്തിനു മാത്രമായി സര്‍ക്കാര്‍ ഖജനാവില്‍നിന്നും ചെലവഴിക്കുക. കഴിഞ്ഞയാഴ്ചയാണ് സര്‍ക്കാരിന്റെ പദ്ധതികള്‍ പ്രചരിപ്പിക്കാന്‍ വേണ്ടി അഞ്ചരക്കോടിയോളം രൂപ മുടക്കി 55 പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. അതനുസരിച്ച് ഓരോ വകുപ്പില്‍നിന്നും പ്രചാരണം നടത്തേണ്ട പദ്ധതികളുടെ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രി നിയമസഭയിലെത്തി; ബജറ്റവതരണം 9 മണിക്ക് 

Kerala
  •  a month ago
No Image

ഗണേഷ്കുമാറിന്റെ ലൈസൻസിൽ പേരിനൊപ്പം എം.എൽ.എയും; മേൽവിലാസം സെക്രട്ടേറിയറ്റ്, കത്തയച്ചാൽ കിട്ടുക മന്ത്രി സി.പി ജോണിന്

Kerala
  •  a month ago
No Image

ടൈംസ് സ്‌ക്വയറില്‍ തര്‍ക്കത്തിനിടെ വെടിവയ്പ്പ്: ആളുകള്‍ ഭയന്നോടി, കൗമാരക്കാരന്‍ കസ്റ്റഡിയില്‍

International
  •  a month ago
No Image

പെൺകുട്ടികളെ ക്രിക്കറ്റ് പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതി; സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  a month ago
No Image

ആനക്കാംപൊയിൽ - മേപ്പാടി തുരങ്കപാത നിർമാണം; അപകടനിലയിൽ മുത്തപ്പൻപുഴ മസ്ജിദ്

Kerala
  •  a month ago
No Image

ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: പോസ്റ്റ്‌മോർട്ടം ഇന്ന്; പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലിസ്

Kerala
  •  a month ago
No Image

ഹോർമുസ് കടലിടുക്ക് തുറക്കുന്നു; റാസ് ലഫാൻ പ്ലാന്റിൽ എൽഎൻജി ഉൽപാദനം വർധിപ്പിക്കാൻ ഖത്തർ എനർജി

qatar
  •  a month ago
No Image

തിരുപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് മലയാളി യുവതിക്ക് നേരെ ലൈംഗികാതിക്രമം; ലോറി ഡ്രൈവർ അറസ്റ്റിൽ

National
  •  a month ago
No Image

ബിഹാറിൽ ഭർത്താവിനെ മുറിയിൽ പൂട്ടിയിട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; സ്വകാര്യഭാഗങ്ങളിൽ നിന്ന് വെടിയുണ്ടയും കല്ലും കണ്ടെടുത്തു

National
  •  a month ago
No Image

ഹോർമുസ് കടലിടുക്കിൽ മൈൻ ഭീഷണി; 500-ലേറെ ചരക്കുകപ്പലുകളും പതിനൊന്നായിരം നാവികരും കുടുങ്ങിക്കിടക്കുന്നു

International
  •  a month ago