HOME
DETAILS

ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്ന് ക്വാറം നഷ്ടമായി; മഞ്ചേശ്വരം ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്ററുടെ ഭരണം

  
backup
November 11, 2018 | 5:37 AM

%e0%b4%97%e0%b5%8d%e0%b4%b0%e0%b5%82%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%a4%e0%b5%81%e0%b4%9f

പെര്‍ള: കോണ്‍ഗ്രസ് നേതാക്കളുടെ ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്ന് ക്വാറം നഷ്ടമായ മഞ്ചേശ്വരം പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതലയേറ്റു. കാസര്‍കോട് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ. ജയചന്ദ്രനാണ് അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റത്. ഡി.സി.സി ജനറല്‍ സെക്രട്ടറി ജെ.എസ് സോമശേഖര ഷേണി പ്രസിഡന്റായുള്ള ഭരണസമിതിക്കാണ് കോണ്‍ഗ്രസ് പോരിനെ തുടര്‍ന്ന് ക്വാറം നഷ്ടമായത്. ബാങ്ക് വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡന്റുമായ കെ. ശശിധര നായക്, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് കൃഷ്ണന്‍ അടുക്കത്തോട്ടി, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ജയരാജ്, കെ. കല്യാണി, നുസൈബ, ബി.ജെ.പി പ്രവര്‍ത്തകന്‍ ബാലകൃഷ്ണ റൈ എന്നിവരാണ് ഭരണസമിതിയില്‍ നിന്നു രാജിവച്ചത്. കഴിഞ്ഞ ദിവസം രാവിലെ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ വി. മുഹമ്മദ് നൗഷാദിന് ആറുപേരും നേരിട്ടെത്തി രാജി സമര്‍പ്പിക്കുകയായിരുന്നു. ഇതോടെയാണ് ബാങ്ക് ഭരണത്തിന് അഡ്മിനിസട്രേറ്ററെ നിയമിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെറും 7 മിനിറ്റിനുള്ളിൽ പാരീസിനെ നടുക്കിയ മോഷണം; ലുവർ മ്യൂസിയത്തിൽ നിന്ന് കവർന്നത് അമൂല്യ ആഭരണങ്ങൾ

crime
  •  a month ago
No Image

അറബ് റീഡിംഗ് ചാലഞ്ച്: വിജയികൾക്ക് ഒക്ടോബർ 23 ന് ദുബൈ ഭരണാധികാരി കിരീടം സമ്മാനിക്കും

uae
  •  a month ago
No Image

ഭാര്യക്ക് അവിഹിത ബന്ധം; തന്ത്രപരമായി കൊണ്ടുവന്ന് ക്രൂരമായ കൊലപാതകം, കാണാതായെന്ന് പരാതിയും നൽകി

crime
  •  a month ago
No Image

നവംബർ 1 മുതൽ ദുബൈയിലെ ഡെലിവറി റൈഡർമാർ ഹൈ-സ്പീഡ് ലെയ്‌നുകൾ ഉപയോഗിക്കുന്നതിന് വിലക്ക്; പുതിയ നിയമവുമായി ആർടിഎ

uae
  •  a month ago
No Image

മിഡ്-ടേം അവധിക്ക് ശേഷം യുഎഇയിലെ പൊതു-സ്വകാര്യ സ്കൂളുകൾ നാളെ (20/10/2025) തുറക്കും

uae
  •  a month ago
No Image

അതിരപ്പിള്ളി എസ് സി ഹോസ്റ്റലിൽ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം; 9-ാം ക്ലാസുകാരൻ 10 വയസ്സുകാരന്റെ കാലൊടിച്ചു

Kerala
  •  a month ago
No Image

മാങ്കുളത്ത് കൊടുംവളവിൽ ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് ഇരുപത്തിയഞ്ചോളം പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

വിവാഹിതയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച 62-കാരനായ പിതാവ് അറസ്റ്റിൽ

crime
  •  a month ago
No Image

കടലിലേക്ക് അപകടകരമാംവിധം താഴ്ന്ന് എയർ അറേബ്യ വിമാനം; സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

uae
  •  a month ago
No Image

പ്രസവാനന്തരം യുവതി മരിച്ച സംഭവം; ചികിത്സാപ്പിഴവെന്ന് കുടുംബം, നിഷേധിച്ച് ആശുപത്രി അധികൃതര്‍

Kerala
  •  a month ago