ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി മോദിക്കൊത്ത രാഷ്ട്രീയക്കാരന്: കെ. മുരളീധരന്
അരീക്കോട്: കാലങ്ങളായി ദലിതുകളെയും ന്യൂനപക്ഷങ്ങളെയും അടിച്ചൊതുക്കുന്ന സമീപനം സ്വീകരിക്കുന്ന ബി.ജെ.പി രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്ന വ്യക്തി മോദിക്കൊത്ത രാഷ്ട്രീയക്കാരനാണെന്ന് കെ. മുരളീധരന് എം.എല്‍.എ പറഞ്ഞു.
കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഭക്ഷണ സ്വാതന്ത്ര്യം നിഷേധിക്കുമ്പോള്‍ കേരളത്തില്‍ പിണറായിയുടെ നേതൃത്വത്തില്‍ മദ്യം ഒഴുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഊര്‍ങ്ങാട്ടിരി മൈത്രയില്‍ കെ. കരുണാകരന് സ്റ്റഡി സെന്റര്‍ പണികഴിപ്പിച്ച കാരുണ്യഭവന്റെ താക്കോല്‍ ദാനവും പെരുന്നാള്‍ കിറ്റ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട് പാര്‍ലമെന്റ് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അനൂപ് മൈത്ര അധ്യക്ഷനായി. പി.പി ഹംസ, പി.കെ സിദ്ദീഖ്, കെ. മുഹമ്മദ് അബൂബക്കര്‍, കെ. കരുണാകരന് സ്റ്റഡി സെന്റര്‍ ജില്ലാ പ്രസിഡന്റ് പി.പി ഹംസ, അഹമ്മദ് കുട്ടിമാന്‍, സി.സി സൈതലവി, എം. ജ്യോതിഷ് കുമാര്‍, യു. ഹനീഫ, അഡ്വ. അബ്ദുല്ലക്കുട്ടി, കെ. ശിഹാബുല്‍ ഹഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."