അപകടങ്ങള്‍ പതിവാക്കി കാരക്കുന്ന് 34 വളവ്
എടവണ്ണ: അപകടങ്ങള്‍ പതിവാക്കി കാരക്കുന്ന് 34 വളവ് കെ.എന്‍.ജി റോഡിലെ കാരക്കുന്ന് 34 വലിയ ജുമാമസ്ജിദിന് സമീപത്തെ വളവിലാണ് അപകടങ്ങള്‍ പതിവായിരിക്കുന്നത്. ഇന്നലെ രാവിലെ കാറും ബസും കൂട്ടിയിടിച്ചാണ് താനൂര്‍ സ്വദേശി സുബൈര്‍ ഫാളിലി(26) മരണപ്പെടുകയും കൂടെയുണ്ടായിരുന്ന മൂന്നു പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ നിരവധി അപകടങ്ങളാണ് ഈ വളവില്‍ നടന്നത്. ഒരു ദിവസം മുമ്പ് ഇതേ സ്ഥലത്തു വെച്ച് തന്നെ വി.പി.എസ് ബസും ജീപ്പും കൂട്ടിയിടിച്ച് ജീപ്പ് യാത്രക്കാരായ രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും രണ്ടു ദിവസത്തിനകം കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാരായ അഞ്ചു പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ബന്ധപ്പെട്ട അധികാരികള്‍ക്കു പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. മിനുസമേറിയ റോഡും വളവില്‍ മറുവശത്തു നിന്നും വരുന്ന വാഹനങ്ങള്‍ പരസ്പരം കാണാനാകാത്തതുമാണ് അപകടം വരുത്തുന്നത്. വളവ് നിവര്‍ത്തുന്നതിനായി പിഡബ്ല്യുഡി അധികൃതരുമായി ചര്‍ച്ച നടത്തിയതായി തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം കോയമാസ്റ്റര്‍ അറിയിച്ചു. ഇന്നലത്തെ അപകടത്തെത്തുടര്‍ന്ന് താല്കാലികമായി സ്പീഡ് ബ്രെയ്ക്കര്‍ സ്ഥാപിച്ചിരിക്കുയാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."