HOME
DETAILS

തോറ്റു

  
backup
November 11 2018 | 19:11 PM

%e0%b4%a4%e0%b5%8b%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81

 

ജലീല്‍ അരൂക്കുറ്റി#
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അഞ്ചാം പതിപ്പിന്റെ നാലാം നാട്ടങ്കത്തിലും മഞ്ഞപ്പടയ്ക്ക് തോല്‍വി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മഞ്ഞപ്പടയെ തോല്‍പ്പിച്ച് എഫ്.സി ഗോവ വിജയക്കഥ കേരളത്തിന്റെ മണ്ണില്‍ ഇക്കുറിയും തുടര്‍ന്നു. രണ്ടാം പകുതിയുടെ അധിക സമയത്ത് കേരളത്തിന്റെ സന്ദേശ് ജിങ്കന്റെ പാസില്‍ നിന്ന് നിക്കോള ക്രാമറെവിച്ച് നേടിയ ആശ്വാസഗോള്‍ മാത്രമാണ് മഞ്ഞപ്പടയുടെ സമ്പാദ്യം. സ്വന്തം തട്ടകത്തില്‍ ബംഗളുരുവിന് മുന്നില്‍ കഴിഞ്ഞ നാട്ടങ്കത്തില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്ന ടീമിന്റെ ആദ്യ ഇലവനില്‍ അഞ്ച് മാറ്റങ്ങള്‍ വരുത്തിയാണ് പരിശീലകന്‍ ഡേവിഡ് ജെയിംസ് ഇന്നലെ മഞ്ഞപ്പടയെ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ പുല്‍ത്തകിടിയില്‍ വിന്യസിച്ചതെങ്കിലും സീസണിലെ ഒന്നാം സ്ഥാനക്കാരായി മുന്നേറുന്ന ഗോവന്‍മുന്നേറ്റത്തിന് മുന്നില്‍ ഫലമുണ്ടായില്ല. കരുത്തരായ എഫ്.സി ഗോവയ്ക്ക് മുന്നില്‍ മുന്നേറ്റവും പ്രതിരോധവും മറന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് കിട്ടിയ സുവര്‍ണാവസരങ്ങള്‍ പോലും മുതലാക്കാന്‍ കഴിയാതെ പോയത് ആരാധകരെ തീര്‍ത്തും നിരാശയിലാക്കി. പന്തടക്കത്തിലും പാസ്സിങിലും മികവു കാണിച്ച ഗോവക്ക് മുന്നില്‍ ആദ്യപകുതിയില്‍ തന്നെ കേരള ബ്ലാസ്റ്റേഴ്‌സിന് വിയര്‍ക്കേണ്ടിവന്നു. ഗോവയുടെ ഗോള്‍വേട്ടക്കാരനായ സ്പാനിഷ് താരം ഫെറാന്‍ കോറോമിനാസിന്റെ ഇരട്ടഗോളില്‍ ആദ്യപകുതിയില്‍ തന്നെ കേരളത്തിന്റെ കൊമ്പന്മാര്‍ക്ക് മുട്ടുമടക്കേണ്ടിവന്നു. കളിയുടെ 11-ാം മിനിട്ടിലും ആദ്യപകുതിയുടെ അധികസമയത്തും (45+ 3) ആയിരുന്നു ഫെറാന്റെ ഗോള്‍നേട്ടം. ഇതോടെ ഫെറാന്റെ ഈ സീസണിലെ ഗോള്‍നേട്ടം എട്ടായി. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ ഇന്ത്യന്‍ താരം മന്‍വീര്‍ സിങ് 68 -ാം മിനുട്ടില്‍ മൂന്നാം ഗോളും നേടിയതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ നിര പരുങ്ങലിലായി. പതിവുപോലെ തുടക്കത്തില്‍ ചെറിയൊരു മേധാവിത്വവുമായിട്ടായിരുന്നു ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയത്. രണ്ടു കോര്‍ണറുകള്‍ നേടി ഗോവ സൃഷ്ടിച്ച സമ്മര്‍ദത്തിന് പിന്നാലെയാണ് ആദ്യ ഗോള്‍ പിറന്നത്.
അഹമ്മദ് ജാഹു ബ്ലാസ്റ്റേഴ്‌സ് ബോക്‌സിലേക്ക് ഉയര്‍ത്തിയ ഗോളിന് തലവച്ച കോറയ്ക്ക് ഉന്നം പിഴച്ചില്ല. ആദ്യപകുതിയുടെ അധിക സമയത്ത് കോറ ഒറ്റയാള്‍ മുന്നേറ്റത്തിലൂടെ വീണ്ടും കേരളത്തെ ഞെട്ടിച്ച് രണ്ടാം ഗോളും നേടി. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തെ സമ്മര്‍ദത്തിലാക്കി ക്രാമറെവിച്ചിനെ മറികടന്ന് നവീന്‍ കുമാറിന്റെ നീളന്‍ ഡൈവിങ്ങും നിഷ്ഫലമാക്കി രണ്ടാ ഗോള്‍. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ ഇന്ത്യന്‍ താരം മന്‍വീര്‍ സിങ് 68-ാം മിനുട്ടില്‍ മൂന്നാം ഗോളും നേടിയതോടെതാണ് ഗോവ വ്യക്തമായ ലീഡ് നേടി കളിയില്‍ ആധിപത്യം നിലനിര്‍ത്തിയത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ മുഹമ്മദ് റാകിപ്പിനെ പിന്‍വലിച്ച് ഫ്രഞ്ച് പ്രതിരോധനിര താരം സിറില്‍ കാലി ബ്ലാസ്‌റ്റേഴ്‌സിനായി കളത്തിലെത്തി. 52-ാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന് ഒരു അര്‍ധാവസരം ലഭിച്ചെങ്കിലും ഗോവ ഗോളിയെ കീഴടക്കാന്‍ കഴിഞ്ഞില്ല. 57-ാം മിനുട്ടില്‍ ജാക്കിചന്ദ് സിങ്ങിനെ പിന്‍വലിച്ച് ഗോവ മന്‍വീര്‍ സിങ്ങിനെ മൈതാനത്തെത്തിച്ചു. തൊട്ടുപിന്നാലെ ഗോവക്ക് ലഭിച്ച അവസരം ആദ്യം ജിങ്കനും രണ്ടാമത് ഗോള്‍കീപ്പര്‍ നവീന്‍കുമാറും രക്ഷപ്പെടുത്തി. നവീന്‍കുമാറിന്റെ മികച്ച പ്രകടനമില്ലായിരുന്നെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി കൂടുതല്‍ ദയനീയമാവുമായിരുന്നു. പ്രശാന്തിനെ പിന്‍വലിച്ച് സി.കെ വിനീതിനെ ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറക്കി. അധികം കഴിയും മുന്‍പേ ഒരു ഗോള്‍ മടക്കാന്‍ അവസരം ലഭിച്ചെങ്കിലും ഗോവന്‍ പ്രതിരോധനിര താരം ഗോള്‍ലൈന്‍ സേവിലൂടെ അപകടമൊഴിവാക്കി. തുടര്‍ന്നും നിരവധി അവസരങ്ങള്‍ ഗോവന്‍ താരങ്ങള്‍സൃഷ്ടിച്ചെങ്കിലും കൂടുതല്‍ ഗോള്‍ ബ്ലാസ്‌റ്റേഴ്‌സ് വലയില്‍ കയറിയില്ല. ഒടുവില്‍ അധിക സമയത്ത് ബ്ലാസ്‌റ്റേഴ്‌സിന്റെ ആശ്വാസഗോള്‍ പിറന്നു. ജിങ്കന്റെ പാസില്‍ നിന്ന് ക്രമറാവിച്ചാണ് ലക്ഷ്യം കണ്ടത്. ഏഴ്് കളികളില്‍ നിന്ന് 16 പോയിന്റുമായി ഗോവ ഒന്നാം സ്ഥാനത്തും അത്രയും കളികളില്‍ നിന്ന് ഏഴ്് പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് ഏഴാമതുമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  8 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  8 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  8 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  8 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  8 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  8 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  8 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  8 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  8 days ago
No Image

സാങ്കേതിക തകരാര്‍; ഒരുമണിക്കൂറിലേറെയായി ഷൊര്‍ണൂരില്‍ കുടുങ്ങി വന്ദേഭാരത്

Kerala
  •  8 days ago