HOME
DETAILS
MAL
ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്ക് തുടക്കം
backup
June 20 2017 | 23:06 PM
ബ്രസല്‍സ്: ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്ക് ബ്രസല്‍സില്‍ തുടക്കം. യോഗത്തില്‍ ഒന്നിച്ചുനില്‍ക്കാന്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗെലാ മെര്‍ക്കല്‍ മറ്റ് 27 അംഗരാജ്യങ്ങളോട് ആഹ്വാനം ചെയ്തു.
യൂറോപ്പിന്റെ ഭാവി ഐക്യത്തിന് ചര്‍ച്ചകള്‍ വളരെ പ്രധാനമാണ്. ബ്രെക്‌സിറ്റ് ഇക്കാര്യത്തിലുള്ള തിരിച്ചടിയായിരുന്നെങ്കിലും ഈ വര്‍ഷം നെതര്‍ലന്‍ഡ്‌സിലും ഫ്രാന്‍സിലുമുണ്ടായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകാനുള്ള അവസരമാണ് യൂറോപ്യന്‍ യൂനിയനു മുന്‍പില്‍ തുറന്നുനല്‍കിയിരിക്കുന്നതെന്നും മെര്‍ക്കല്‍ പറഞ്ഞു.
തിങ്കളാഴ്ച ആരംഭിച്ച ചര്‍ച്ചയില്‍ ബ്രെക്‌സിറ്റ് നടപടികളുടെ സമയപ്പട്ടിക തയാറാക്കാന്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."