HOME
DETAILS

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് മാര്‍ഗദര്‍ശി; ബി.ജെ.പിക്കും

  
backup
October 15 2019 | 17:10 PM

indian-economi12

രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ എല്ലാ മേഖലയും ആശങ്കയിലാണ്. ബി.ജെ.പി സര്‍ക്കാര്‍ എത്ര നിരാകരിച്ചാലും ഓരോ സെക്ടറില്‍നിന്നു പുറത്തുവന്നുകൊണ്ടിരിക്കുന്ന സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നത് മുഴുവന്‍ മേഖലയും കനത്ത വെല്ലുവിളിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത് എന്നുതന്നെയാണ്. വ്യക്തിഗത ഉപഭോഗം ഗണ്യമായി കുറഞ്ഞു. അതായത് 18 പാദത്തോളം കുറഞ്ഞ് നിലവില്‍ 3.1 ശതമാനമാണ് വ്യക്തിഗത ഉപഭോഗം. ഗ്രാമീണ ഉപഭോഗവും നേരെ താഴോട്ടാണ് വന്നുകൊണ്ടിരിക്കുന്നത്. നഗരങ്ങളിലെ സാമ്പത്തിക മാന്ദ്യത്തെക്കാള്‍ രണ്ടിരട്ടിയുമാണ് ഗ്രാമങ്ങളിലെ മാന്ദ്യം.
മൈക്രോ, ചെറുകിട സംരംഭങ്ങളുടെ നിക്ഷേപവും നിശ്ചലമാണ്. ആകെയുള്ള കയറ്റുമതിയിലും വളര്‍ച്ച നിശ്ചലമോ, അതോ തീരെ ഇല്ലെന്നോ തന്നെ പറയാം. സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍മൊത്തം ആഭ്യന്തരഉല്‍പ്പാദന(ജി.ഡി.പി) വളര്‍ച്ചാനിരക്ക് ആറുവര്‍ഷത്തെക്കാള്‍ കുറവായ അഞ്ചുശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തൊഴിലില്ലായ്മയാവട്ടെ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണുള്ളത്. എന്താണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ അലട്ടുന്നത് എന്ന കാര്യത്തില്‍ എന്തെങ്കിലും ഒരു ധാരണ സര്‍ക്കാരിനുണ്ട് എന്നതിന് യാതൊരു സൂചനകളുമില്ല. എന്നാല്‍ ഈ വെല്ലുവിളികളെയൊക്കെ നേരിടാന്‍തക്ക തന്ത്രപ്രധാനമായ കഴ്ചപ്പാടുകള്‍ ഒന്നും തന്നെയില്ല എന്നതിന്റെ ദൃഷ്ടാന്തങ്ങള്‍ ഏറെയുണ്ടുതാനും.

നോ ഇക്കണോമിക് റോഡ് മാപ്പ്
രാജ്യത്തിന് ഉപകാരമുള്ള എന്നാല്‍ തങ്ങള്‍ക്ക് അനുപേക്ഷണീയമായ ഒരു സാമ്പത്തികനയം ഉണ്ടാക്കിയെടുക്കുന്നതില്‍ വര്‍ഷങ്ങളായി ബി.ജെ.പി കാണിക്കുന്ന ഇനിയും വ്യാഖ്യാനിക്കാനാവാത്ത വിമുഖതയാണ് ഈ അവസ്ഥയുടെ അടിസ്ഥാനകാരണം. നെഹ്‌റുവിഭാവനം ചെയ്ത് സ്ഥിതിസമത്വപരമായ ഒരു സമൂഹികവ്യവസ്ഥിതിയെ ഭാരതീയ ജന സംഘിന്റെ രൂപീകരണകാലം മുതലിങ്ങോട്ട് നിരാകരിച്ചുകൊണ്ടിരിക്കുകയാണ് പാര്‍ട്ടി.
അതേസമയം, ബി.ജെ.പി മുന്നോട്ടുവയ്ക്കുന്ന മുതലാളിത്ത വ്യവസ്ഥിതിയും ഫ്രീ മാര്‍ക്കറ്റ് ആശയവുമൊക്കെ ഒരിക്കല്‍ പോലും അവര്‍ പ്രവൃത്തിയില്‍ കൊണ്ടുവന്നതുമില്ല. ബി.ജെ.പിയുടെ സാമ്പത്തിക പ്രത്യയശാസ്ത്രവും അതിന്റെ പ്രകടനവുമൊക്കെ എന്നുപറയുന്നത് പ്രധാനമായും നെഹ്‌റുവിന്റെ മാതൃകയെ രാഷ്ട്രീയപരമായി അരികുചേര്‍ന്ന് അക്രമിക്കലാണ്. ഭാരതീയ ജനസംഘ് രൂപീകരിച്ച് കുറച്ചുമാസങ്ങള്‍ മാത്രമാണ് ഗാന്ധിയന്‍ സോഷ്യലിസത്തെയും അവര്‍ താലോലിച്ചത്. സാമ്പത്തികനയത്തിന്റെ കാര്യത്തില്‍ പാര്‍ട്ടിയുടെ നയംഅവരുടെ സ്വന്തം നയം എന്തെന്നു വ്യക്തമാക്കാതെ 'നേതി, നേതി' (ഇതല്ല. ഇതല്ല, ഇതൊന്നുമല്ല) എന്നു പറഞ്ഞൊഴിയലായിരുന്നു.
കേന്ദ്രത്തിലും മറ്റുപല സംസ്ഥാനങ്ങളിലും ബി.ജെ.പിയെ ഭരണത്തിലേക്ക് അതിവേഗമെത്തിച്ചതും രാജ്യത്തിന്റെ സുപ്രധാന രാഷ്ട്രീയചര്‍ച്ചകളില്‍ അവര്‍ ഭാഗഭാക്കായതും സുവ്യക്തമായ ഒരു സാമ്പത്തികമാര്‍ഗരേഖ എന്ന മാനദണ്ഡവും തമ്മില്‍ യാതൊരുബന്ധവുമില്ല. രാജ്യം എടുക്കേണ്ട സാമ്പത്തിക മാര്‍ഗരേഖയെകുറിച്ച് പാര്‍ട്ടിയുടെ ഒരു ഉന്നതയോഗത്തിലും അവര്‍ ഒരിക്കല്‍ പോലും ചര്‍ച്ച ചെയ്തില്ല. ഉദാഹരണത്തിന് 1998 മുതല്‍ 2004 വരെ അടല്‍ ബിഹാരി വാജ്‌പേയുടെ നേതൃത്വത്തില്‍ ബി.ജെ.പി ഇന്ത്യ ഭരിച്ചപ്പോള്‍ മുന്‍ സര്‍ക്കാരിന്റെ ഒരു സാമ്പത്തിക നയത്തില്‍ നിന്നുപോലും അവര്‍ വ്യതിചലിച്ചില്ല. മാത്രമല്ല 2004ല്‍ ഇന്ത്യ ഷൈനിങ് എന്ന പ്രചാരണവുമായി എന്‍.ഡി.എ സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയപ്പോള്‍ ജനം ചുട്ട മറുപടി നല്‍കിയത് തങ്ങളുടെ വോട്ടിലൂടെയാണ്.
2004ലെ പൊതുതെരഞ്ഞെടുപ്പ് എന്‍.ഡി.എ തോറ്റു തുന്നംപാടി. കാരണം ജനത്തിന് നല്ല ബോധ്യമുണ്ടായിരുന്നു ഒരു നയംപോലും തങ്ങള്‍ക്ക് താരതമ്യം ചെയ്യാന്‍പോലും പാകത്തിന് അവര്‍ കൊണ്ടുവന്നിരുന്നില്ലെന്ന്. എന്നാല്‍ നിലവിലെ കേന്ദ്രനേതൃത്വത്തിനറിയാം, എങ്ങനെ സമ്മതിദായകരെ നേരിടണമെന്ന്. 2019ലെ തെരഞ്ഞെടുപ്പില്‍ അവര്‍ സാമ്പത്തികനേട്ടങ്ങള്‍ എണ്ണമിട്ടുപറയാതെ ബുദ്ധിപരമായി അവര്‍ നല്ല ദൃഢതയുള്ള രാഷ്ട്രീയ വിഷയമായ ദേശീയതയും രാജ്യസുരക്ഷയുമാണ് അവര്‍ പയറ്റിയത്.

റാവു, സിങ് നയങ്ങള്‍
നിലവിലെ കേന്ദ്രനേതൃത്വത്തിന്റെ ഏറ്റവും വലിയസാമ്പത്തികാവസ്ഥ എന്താണെന്നുവച്ചാല്‍ അവര്‍ക്ക് നെഹ്‌റുവിന്റെ ആശയങ്ങളില്‍ നിന്നും മാതൃകയില്‍ നിന്നൊന്നും കണ്ണെടുക്കാനാവില്ല എന്നതാണ്. അതാണെങ്കില്‍ 1991ല്‍ തന്നെ കോണ്‍ഗ്രസ് പൂര്‍ണമായും പുറത്തെടുക്കുകയും ചെയ്തു. അന്നുവരെ കണ്ടിട്ടില്ലാത്ത മാറ്റങ്ങള്‍ക്കാണ് അന്നത്തെ പ്രധാനമന്ത്രി പി.വി നരസിംഹറാവുവും അദ്ദേഹത്തിന്റെ ധനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍സിങും വഴിതെളിച്ചത്. അന്ന് ഭരണത്തില്‍ എത്തിയ ഓരോ രാഷ്ട്രീയപ്പാര്‍ട്ടിയും ഭരണനിര്‍വഹണത്തില്‍ ഭാഗമായി. അവര്‍ കേന്ദ്രസര്‍ക്കാരിനെ അകമഴിഞ്ഞു സഹായിച്ചു. കാരണം അങ്ങനെയൊരു നയംമാറ്റം സംസ്ഥാനസര്‍ക്കാരുകളും ആഗ്രഹിച്ചിരുന്നതാണ്. കഴിഞ്ഞ കാല്‍നൂറ്റാണ്ടായിട്ടും റാവു-സിങ് സാമ്പത്തിക നയം ഇന്നും അചഞ്ചലമായി തുടരുകയാണ്.
എന്നാല്‍ റാവുവിന്റെ ഓര്‍മകളെ സംഘടനയുടെ ഹാര്‍ഡ് ഡിസ്‌ക്കില്‍ നിന്നും ഒഴിവാക്കിക്കൊണ്ടാണ് 1991ല്‍ നെഹ്‌റുവിന്റെ നയങ്ങളുടെ പരിത്യാഗം നടത്തിയതിന് കോണ്‍ഗ്രസ് കടംവീട്ടിയത്. എങ്കിലും 1991ലെ സാമ്പത്തിക നയമാറ്റത്തെ പാടെ തള്ളിക്കളയാതിരിക്കാനും കോണ്‍ഗ്രസ് ശ്രദ്ധിക്കുന്നത് ഡോ. മന്‍മോഹന്‍ സിങിനെ കൂടെനിര്‍ത്തിയാണ്. 2004ല്‍ മന്‍മോഹന്‍സിങിനെ പ്രധാനമന്ത്രിയാക്കി അഭിഷേകം ചെയ്യാനും കോണ്‍ഗ്രസ് മറന്നില്ല.

വ്യത്യസ്തമായ മാറ്റം
എന്നിട്ടും ബി.ജെ.പി ഇപ്പേഴും നെഹ്‌റുവിന്റെ വീക്ഷണങ്ങളെ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതൊരു രാഷ്ട്രീയ ആക്രമണം മാത്രമാണെന്നും അത് സാമ്പത്തികനയങ്ങളിലുള്ള ക്രിയാത്മകമായ ചര്‍ച്ചകളായി ഗണിക്കാനാവില്ലെന്നും ബി.ജെ.പിയുടെ ഉയര്‍ന്ന നേതാക്കള്‍ ചിന്തിക്കുന്നില്ല. നെഹ്‌റുവിന്റെ ആശയങ്ങള്‍ക്ക് ഒരു ബദലോ, അല്ലെങ്കില്‍ അതിനോട് ചേര്‍ന്നുപോകാവുന്ന മറ്റൊരു വ്യവസ്ഥയോ ഇന്നു പാര്‍ട്ടിയുടെ അത്യാവശ്യമാവുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഗ്ലോബലൈസ്ഡായിട്ടുള്ള ആധുനിക വിപണി സമ്പദ്‌വ്യവസ്ഥയില്‍ സമഗ്രവും മാനുഷികവുമായ ഒരു നയം രൂപപ്പെടുത്തുക എന്നത് പ്രായോഗികമല്ല.
അപ്പോള്‍ ബി.ജെ.പി ചെയ്യേണ്ടത് അതിന്റെ അജണ്ടകളില്‍ നിന്നും പുറത്തുവന്ന് റാവു-സിങ് സാമ്പത്തിക നിര്‍മിതിയെ ആശ്ലേഷിക്കുക എന്നതാണ്. ഗാന്ധിയുടെ സാമ്രാജ്യത്തില്‍ അരികുവല്‍ക്കരിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിനെ സൗകര്യപൂര്‍വം ബി.ജെ.പി തങ്ങളുടെ രാഷ്ട്രീയപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതുപോലെ കോണ്‍ഗ്രസ് തള്ളിക്കളഞ്ഞ നരസിംഹറാവുവിനെ തങ്ങളുടെ സാമ്പത്തിക നയനിര്‍മിതിക്കായി ബി.ജെ.പി ആശ്രയിക്കേണ്ടിയിരിക്കുന്നു.
1991ലെ റാവുവിന്റെ സാമ്പത്തികനയത്തെ ബി.ജെ.പി വെല്ലുവിളിക്കുകയോ തള്ളിക്കളയുകയോ ചെയ്തിട്ടില്ല. ആ നയങ്ങളെ മുറുകെപിടിക്കുകയും അത് നടപ്പാക്കുകയും ചെയ്യുകയാണെങ്കില്‍ നിലവിലെ കലക്കുവെള്ളം പോലെയുള്ള സമ്പദ്‌രംഗത്തില്‍ ഒരു ഓളം സൃഷ്ടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അദ്ദേഹത്തിന്റെ സര്‍ക്കാരിനും ആവും. റാവുവിന്റെ നയങ്ങളെ പിന്തുടരുന്നത് ബി.ജെ.പിയുടെ സാമ്പത്തികനയരൂപീകരണത്തിലുള്ള നിലവിലെ അസ്ഥിരത ഇല്ലാതാക്കുകയും ചെയ്യും. അതല്ലെങ്കില്‍ രാജ്യത്തിന്റെ സമ്പദ്‌രംഗത്തെക്കുറിച്ച് മാക്രോഇകണോമിക്‌സ് വിദഗ്ധര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ ടെലിവിഷനില്‍ അലമുറയിട്ട് അപഗ്രഥനം നടത്തിയും വാട്‌സാപ്പില്‍ ഫോര്‍വേഡുകളയച്ചും ബി.ജെ.പി നേതൃത്വത്തിന് ഇരിക്കേണ്ടിവരും.

(കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവും ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ മുന്‍ കമ്മ്യൂണിക്കേഷന്‍ ഉപദേഷ്ടാവുമാണ് ലേഖകന്‍)
കടപ്പാട്: ദ ഹിന്ദു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  11 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  11 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  11 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  11 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  11 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  11 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  11 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  11 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  11 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  11 days ago