അഞ്ച് മദ്റസകള്‍ക്ക് കൂടി അംഗീകാരം, സമസ്ത മദ്റസകളുടെ എണ്ണം 9,981
കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം പുതുതായി അഞ്ച് മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്കി. ഇതോടെ സമസ്തയുടെ അംഗീകൃത മദ്റസകളുടെ എണ്ണം 9,981 ആയി.
ഹസനിയ്യ ബോര്‍ഡിങ് മദ്റസ സാദാത്ത് കോംപൗണ്ട് (ദക്ഷിണ കന്നഡ), എന്‍.എ മോഡല്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മദ്റസ ചെരുമ്പ പെരിയാട്ടടുക്കം, മമ്പഉല്‍ ഇഹ്സാന്‍ മദ്റസ കനകപ്പള്ളി (കാസര്‍കോട്), മുഈനുദ്ധീന് മദ്റസത്തുല്‍ അറബിയ്യ കുമ്മിലവളപ്പ് (മലപ്പുറം), മദ്റസത്തുന്നൂര്‍ മാവിന് ചുവട് (പാലക്കാട്) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര് അധ്യക്ഷനായി. ജന.സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കെ. ആലിക്കുട്ടി മുസ്ലിയാര്, സി.കെ.എം സ്വാദിഖ് മുസ്ലിയാര്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കെ.ടി ഹംസ മുസ്ലിയാര്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, എ.വി അബ്ദുറഹ്മാന് മുസ്ലിയാര്, കെ. ഉമര്‍ ഫൈസി മുക്കം, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, ഒ. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന് ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍, വി. മോയിമോന്‍ ഹാജി, എം.പി.എം ഹസ്സന് ശരീഫ് കുരിക്കള്‍, എം.സി മായിന്‍ ഹാജി, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, പി. ഇസ്മാഈല്‍ കുഞ്ഞ് ഹാജി മാന്നാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."