എയ്റോസ്‌പേസ് എന്‍ജിനീയറിംഗ്
ശാസ്ത്രത്തിന്റെ നവീനമായ സാങ്കേതിക വിദ്യകള്‍ എയ്‌റോ സ്‌പേസ് /എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറിംഗിന് നിരവധി സാധ്യതകള്‍ നല്‍കിയിരിക്കുന്നു. ശാസ്ത്ര സാങ്കേതിക വിദ്യയില്‍ അഭിരുചി ഉള്ളവര്‍ക്കും ഉന്നത കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്കും എയ്‌റോനോട്ടിക്കല്‍/ എയ്‌റോ സ്‌പേസ് എന്‍ജിനീയറിംഗില്‍ ഉപരിപഠനം നടത്താവുന്നതാണ്.
ബഹിരാകാശവാഹനങ്ങള്‍, വിമാനങ്ങള്‍, റഡാര്‍ പോലെയുള്ള വിവിധ തരം വ്യോമയാന ഉപകരണള്‍ എന്നിവയുടെ ഗവേഷണം രൂപകല്‍പ്പന,നിര്‍മാണം എന്നിവ ഈ മേഖലയുള്ളവര്‍ക്ക് സ്വന്തം. ലോഞ്ച് വെഹിക്കിളുകളാണ് എയ്‌റോസ്‌പേസ് എന്‍ജിനീയറിംഗില്‍ മുഖ്യവിഷയം എയ്‌റോനോട്ടിക്കലിലാകട്ടെ എയര്‍ ക്രാഫ്റ്റുകളും.ഈ കോഴ്‌സിലൂടെ നേടാവുന്ന ഏവിയേഷന്‍ ലൈസന്‍സ് എയര്‍ക്രാഫ്റ്റുകളുടെ സര്‍വിസിങിന് പഠിതാവിന് കിട്ടുന്ന അംഗീകാരം കൂടിയാണ്.
പ്രതിരോധ സേന,വിമാനക്കമ്പനികള്‍ എന്നിവയില്‍ നിരവധി ജോലിസാധ്യതയുള്ളതാണ് ഈ കോഴ്‌സ്. ഉയര്‍ന്നമാര്‍ക്കോടെയുള്ള പ്ലസ്ടു വിന് ശേഷം പ്രവേശന പരീക്ഷയിലൂടെ ഐ.ഐ.ടികളില്‍ ചേര്‍ന്ന് പഠിക്കുന്നതാണ് അഭികാമ്യം.
ഐ.ഐ.ടി. മുംബൈ
http://www.iitb.ac.in
ഐ.ഐ.ടി. കാണ്‍പൂര്‍
http://www.iitk.ac.in/
ഐ.ഐ.ടി. മദ്രാസ്
https://www.iitm.ac.in/
ഐ.ഐ.ടി. ഘാരഖ്പൂര്‍
http://www.iitkgp.ac.in/
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."