ഗായകരുടെ സംഘടന 'സാ' ജില്ലയിലും ആരംഭിക്കുന്നു
ആലപ്പുഴ: കേരളത്തിലെ പ്രൊഫഷനല്‍ ഗായകരുടെ സംഘടന 'സാ' (സിങിങ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍) ജില്ലയിലും പ്രവര്‍ത്തനം ആരംഭിക്കുന്നു. പ്രൊഫഷനല്‍ ഗാനമേളകളില്‍ ചുരുങ്ങിയത് മൂന്നുവര്‍ഷം ഗാനാലാപന പരിചയമാണ് അംഗത്വത്തിനുളള അടിസ്ഥാന യോഗ്യത. രണ്ടുമാസം മുമ്പ് എറണാകുളത്ത് രൂപംകൊണ്ട സംഘടനയ്ക്ക് ആലപ്പുഴയില്‍ താല്‍ക്കാലിക ഭരണസമിതിയെ തെരഞ്ഞെടുത്തിട്ടുണ്ട്. ആലപ്പുഴ ബ്രദേഴ്‌സ് ഓഡിറ്റോറിയത്തില്‍ നാളെ രാവിലെ 11ന് 'സാ'യുടെ ജില്ലയിലെ പ്രവര്‍ത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും പിന്നണി ഗായികയുമായ ദലീമ ജോജോ നിര്‍വഹിക്കും. പിന്നണി ഗായകന്‍ സുദീഷ് കുമാര്‍ വിശിഷ്ടാതിഥിയാകും. ബെന്നി ആലപ്പി, വിശ്വന്‍ കലവൂര്‍ ആലപ്പി രംഗന്‍, മെഹ്ബൂബ്, അഷ്‌റഫ് ആലപ്പുഴ, ബെച്ചി ആലപ്പുഴ, ശരവണന്‍ അരൂര്‍ എന്നിവരെ ആദരിക്കും. ഗാനാലാപന രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ക്ഷേമത്തിനും സാമൂഹിക ബോധത്തിനുമായുള്ള ആദ്യ സംഘടനയാണ് സാ-യെന്ന് ജില്ലാ സെക്രട്ടറി ഐസക് ഡയമണ്ട്, സ്മിതാ ബിജു, അനില്‍ മാവേലിക്കര, നിയാസ് ആലപ്പുഴ, പ്രേം, പ്രദീപ് മാരാരിക്കുളം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."