ബസില്‍ വച്ച് യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ കണ്ടക്ടറെ പൊലിസ് അറസ്റ്റ് ചെയ്തു
മാനന്തവാടി: ബസ് യാത്രക്കാരിയായ യുവതിയെ കണ്ടക്ടര്‍ ബസില്‍ വച്ച് പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയെ തുടര്‍ന്ന് കണ്ടക്ടറെ തൊണ്ടര്‍നാട് പൊലിസ് അറസ്റ്റ് ചെയ്തു. കെ.എസ്.ആര്.ടി.സി തൊട്ടില് പാലം ഡിപ്പോയിലെ കണ്ടക്ടര്‍ വടകര തിരുവള്ളൂര്‍ സ്വദേശി കുന്നുമ്മലങ്ങാടി താഴക്കുനി വീട്ടില്‍ കെ. ഹനീഷി (40) നെയാണ് തൊണ്ടര്‍നാട് എസ്.ഐ.ഇ അബ്ദുല്ല അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകിട്ട് പേരാമ്പ്രയില്‍ നിന്നും മാനന്തവാടിക്ക് വരുന്ന ബസില്‍ വച്ച് വൈകിട്ട് ഏഴോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടര്‍ കുറ്റ്യാടി, പക്രന്തളം ചുരത്തില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ചുരത്തില്‍ വച്ച് സംഭവം ഉണ്ടായ ഉടന്‍ യുവതി ബന്ധുക്കളെ വിവരം അറിയിക്കുകയും തുടര്‍ന്ന് തൊണ്ടര്‍നാട് പൊലിസ് സ്റ്റേഷനില്‍ വിവരം വിളിച്ചറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ ബസ് കോറോത്ത് എത്തിയ ഉടന്‍ തൊണ്ടര്‍നാട് പൊലിസ് സ്റ്റേഷന് മുന്നില്‍ ബസ് തടഞ്ഞ് നിര്‍ത്തി. കണ്ടക്ടര്‍ കെ ഹനീഷിനെ ഉടന്‍ തന്നെ പൊലിസ് കസ്റ്റഡിയിലെടുത്ത് പൊലിസ് സ്റ്റേഷനില്‍ തന്നെ നിരീക്ഷണത്തിലിരുത്തി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ടക്ടറെ ഇന്നലെ രാവിലെ അറസ്റ്റ് ചെയ്ത് മാനന്തവാടി കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."