പനിക്കിടക്കയില്‍ ശ്രീകൃഷ്ണപുരം
ശ്രീകൃഷ്ണപുരം: പകര്‍ച്ച വ്യാധികളും പനിയും പടര്‍ന്ന് പിടിച്ചതോടെ ശ്രീകൃഷ്ണപുരം മേഖല പനിക്കിടക്കയിലായി. വിവിധ പഞ്ചായത്തുകളിലെ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ പനി ബാധിച്ച് ചികില്‍സ തേടിയെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച് കൊണ്ടണ്ടിരിക്കുകയാണ്. ശ്രീകൃഷ്ണപുരം ബ്ലോക്കിലെ കടമ്പഴിപ്പുറം, കരിമ്പുഴ പഞ്ചായത്തുകളിലാണ് പനി ബാധിതര്‍ കൂടുതലുള്ളത്.
കടമ്പഴിപ്പുറം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ 600ല്‍ അധികം രോഗികളാണ് ചികില്‍സ തേടിയത്. അഞ്ച് ഡോക്ടര്‍മാരുടെ തസ്തിക ഉള്ള ഇവിടെ നാലു പേരുടെ സേവനം മാത്രമേ ലഭ്യമാകുന്നുള്ളൂ. ഇതില്‍ ചില ഡോക്ടര്‍മാര്‍ക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി പുറത്ത് പോവേണ്ട സാഹചര്യവുമാണ്. നിയന്ത്രണാതീത തിരക്കായതിനാല്‍ ഡോക്ടര്‍മാര്‍ക്ക് രോഗികളെ വിശദമായി പരിശോധിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. പനി ബാധിതരില്‍ ഡെങ്കിപ്പനി ഉണ്ടേണ്ടാ എന്ന് പരിശോധിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമായി വരുന്നതും ലാബ് പരിശോധന റിപ്പോര്‍ട്ട് യഥായമയം ലഭിക്കാത്തതും സ്ഥിതി സങ്കീര്‍ണമാക്കുന്നു. കടമ്പഴിപ്പുറം പഞ്ചായത്തിലെ പുലാപ്പറ്റ, വേട്ടേക്കര എന്നിവിടങ്ങളിലാണ് ഡങ്കി സ്ഥിരീകരിച്ചിരിക്കുന്നത്.
കരിമ്പുഴ പഞ്ചായത്തിലാണ് ശ്രീകൃഷ്ണപുരം മേഖലയില്‍ കൂടുതല്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. കുലിക്കിലിയാട് കൊല്ലങ്കോട്, ആറ്റാശ്ശേരി, പനാംകുന്ന് എന്നിവിടങ്ങളില്‍ ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കാതിരിക്കാന്‍ ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകര്‍ മുന്‍കരുതല്‍ എടുത്തിട്ടുണ്ട്ണ്ട. കോട്ടപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ രോഗികള്‍ക്ക് വേണ്ടണ്ടത്ര സൗകര്യമില്ലെന്നുള്ള പരാതിക്ക് എന്നോ പഴക്കമുണ്ടണ്ട്. ആയുര്‍വേദ, ഹോമിയോ ക്യംപുകളും മരുന്ന് വിതരണവും ഫോഗിങ്ങും കാര്യക്ഷമമായി നടന്നത് കൊണ്ടണ്ട് പകര്‍ച്ച വ്യാധികള്‍ നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. പൂക്കോട്ട്കാവ്, ശ്രീകൃഷ്ണപുരം, വെള്ളിനേഴി എന്നിവിടങ്ങളിലെല്ലാം പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച് വരികയാണ്. പഞ്ചായത്തുകളിലെ പ്രാഥിക ആരോഗ്യ കേന്ദ്രങ്ങളില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."