യുവാവിനെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് മര്‍ദിച്ചതായി പരാതി
പൊന്നാനി: പൊന്നാനിയില്‍ യുവാവിനെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് മര്‍ദിച്ചതായി പരാതി. ഞായറാഴ്ച രാത്രിയിലാണ് അക്രമമുണ്ടായത്. പരുക്കേറ്റ യുവാവിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊന്നാനി അങ്ങാടി സ്വദേശി കിക്കാട്ടില് അബ്ദുല്‍ ജബ്ബാറിനെയാണ് ഒരു സംഘം ആളുകള്‍ കണ്ണില്‍ മുളക്ക് പൊടിയെറിഞ്ഞ് മര്‍ദിച്ചത്.
രാത്രി എട്ടോടെ പൊന്നാനി ടി.ഐ.യു.പി സ്കൂളിന് സമീപം ബൈക്കിലെത്തിയ ഒരു സംഘം കണ്ണില്‍ പൊടിയെറിഞ്ഞ ശേഷം ഇയാളെ അക്രമിക്കുകയായിരുന്നു. ഒരു വര്‍ഷം മുന്‍പ് അബ്ദുല്‍ ജബ്ബാറിന്റെ മകന് ചികിത്സാ പിഴവ് മൂലം തളര്‍ച്ച സംഭവിച്ചിരുന്നു. കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ക്ക് വീഴ്ച പറ്റിയതിനാലാണ് തളര്‍ച്ച സംഭവിച്ചതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. തുടര്‍ന്ന് അബ്ദുല്‍ ജബ്ബാര്‍ ഡോക്ടര്‍ക്കെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു. ഡോക്ടര്‍ക്കെതിരെ നല്കിയ പരാതി പിന്‍വലിക്കണമെന്നവശ്യപ്പെട്ടാണ് ഒരു സംഘം ആളുകള്‍ തന്നെ മര്‍ദിച്ചതെന്നും പരാതി പിന്‍വലിച്ചില്ലെങ്കില്‍ കൊന്ന് കളയുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു. പൊന്നാനി പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."