നെടുമ്പ്രക്കാട്-വിളക്കുമരം പാലം നിര്‍മാണം ആരംഭിച്ചു
ചേര്‍ത്തല:കാത്തിരിപ്പുകള്‍ക്കൊടുവില്‍ നെടുമ്പ്രക്കാട് -വിളക്കുമരം പാലം യാഥാര്‍ത്ഥ്യമാകുന്നു. പാലം നിര്‍മ്മാണത്തിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വിളക്കുമരം ഭാഗത്ത് ആദ്യഘട്ടമായി മണ്ണുപരിശോധന തുടങ്ങി.
എറണാകുളത്തെ സ്വകാര്യ ഏജന്‍സിയാണ് മണ്ണ് പരിശോധന നടത്തുന്നത്. പഠനത്തെ തുടര്‍ന്ന് പാലത്തിന്റെ രൂപരേഖ തയ്യാറാക്കി പുതിയ എസ്റ്റിമേറ്റ് ഉണ്ടാക്കിയായിരിക്കും കരാര്‍ നടപടികളിലേക്കു കടക്കുക. പത്തു സ്ഥലങ്ങളിലായാണ് മണ്ണുപരിശോധന നടത്തുന്നത്. നെടുമ്പ്രക്കാട് ഒന്ന്, പരപ്പേല്‍ ദ്വീപില്‍ മൂന്ന്, വിളക്കുമരംഭാഗം രണ്ട് എന്നിങ്ങനെ കരയില്‍ ആറു സ്ഥലങ്ങളിലും കായലില്‍ നാലു ഭാഗങ്ങളിലുമാണ് പരിശോധന. രണ്ടു മാസംകൊണ്ട് മണ്ണു പരിശോദന പൂര്‍ത്തിയാക്കാനാകുമെന്നാണ് നിഗമനം.
ബജറ്റില്‍ പാലത്തിനായി 30 കോടി അനുവദിച്ചിട്ടുണ്ട്. ചേര്‍ത്തല -അരൂര്‍ നിയോജക മണ്ഡലങ്ങളുടെ അതിര്‍ത്തിയായ ചെങ്ങണ്ട കായലിനു കുറുകെയാണ് പാലം.
2005 ല്‍ പാലം പണി ആരംഭിച്ചെങ്കിലും ഒരു തൂണും 50 മീറ്റര്‍ മണല്‍ ചിറയുമാണ് നിര്‍മ്മിച്ചത്. പിന്നീട് സാങ്കേതിക കാരണങ്ങളാല്‍ ഇതു പാതിവഴിയില്‍ നിര്‍ത്തുകയായിരുന്നു.
പാലത്തിന്റെ തെക്കെ കരയായ നെടുമ്പ്രക്കാട് ഭാഗത്ത് നിര്‍മ്മിച്ചിട്ടുള്ള തൂണ് പുതിയപാലത്തിനു പ്രയോജന പെടുത്താന്‍ ശ്രമമുണ്ടായിരുന്നെങ്കിലും കാലപ്പഴക്കം മൂലം പഠനത്തില്‍ ഇതു പൊളിച്ചുമാറ്റാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
നിലവിലുള്ള ചേര്‍ത്തല അരൂക്കുറ്റി റോഡിനു സമാന്തരമായുള്ള പാതയാണ് പാലത്തിന്റെ പൂര്‍ത്തികരണത്തോ സാക്ഷാല്‍കരിക്കുക.
കിഫ്ബിയുടേതാണ് ഫണ്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ പാലം പണി പൂര്‍ത്തികരിക്കുമെന്ന് എ.എം.ആരീഫ് എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."