കാശിയില്‍പാതി ഭക്തിസാന്ദ്രമായി ബ്രാഹ്മണ വീഥികളിനി തേരുരുളും കാലം
ഒലവക്കോട്: കാശിയില്‍ പാതിയെന്ന ഖ്യാതിയുള്ള കല്‍പ്പാത്തിയിലെ അഗ്രഹാര വിഥീകളില്‍ രഥോത്സവത്തിനു തിരി തെളിഞ്ഞതോടെ ഇനി രഥസംഗമത്തിന്റെ നാളുകള്‍ക്കായുള്ള കാത്തിരിപ്പാണ്. നെല്ലറയുടെ നാട്ടില്‍ ഉത്സവമാമാങ്കങ്ങള്‍ക്കു തുടക്കം കുറിക്കുന്നതാണ് കല്‍പാത്തിയിലെ രഥോത്സവം. സംസ്ഥാനത്തുതന്നെ പൈതൃക ഗ്രാമങ്ങളില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച കല്‍പാത്തിയിലെ രഥോത്സവത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
അരിക്കോലമിട്ട അഗ്രാഹമുറ്റങ്ങളും വേദമന്ത്രങ്ങളുരുവിടുന്ന ബ്രാഹ്മണ വീടുകളും ഭക്തിസാന്ദ്രമാവുന്ന നാളുകള്‍ മാത്രമല്ല ഉത്സവലഹരികൂടിയാണ് തേരുനാളുകള്‍. രഥോത്സവത്തിനു മുന്നോടിയായുള്ള സംഗീതോത്സവവും തുടര്‍ന്ന് തേരിനായുള്ള കൊടികയറ്റലും കഴിഞ്ഞാല്‍ പിന്നെ രഥോതസ്വം തുടങ്ങുകയായി. 14,15,16 തിയ്യതികളിലാണ് ഇത്തവണ രഥോത്സവം നക്കുന്നത്. മൂന്നാം തേരുദിനമായ 16 നാണ് ലക്ഷങ്ങള്‍ പങ്കെടുക്കുന്ന രഥ സംഗമം. പഴയകല്‍പാത്തി, ചാത്തപുരം, പുതിയ കല്‍പാത്തി എന്നിവിടങ്ങളില്‍ നടക്കുന്ന സംഗീതോത്സവം ഗ്രാമപ്രദക്ഷിണം ഉപചാരപൂജകള്‍ എന്നിവയൊക്കെ രഥോത്സവത്തിന്റെ ഭാഗമാണ്.
പ്രസിദ്ധമായ രഥോത്സവത്തിനു മുമ്പുതന്നെ കല്‍പാത്തിയിലെ അഗ്രഹാര വീഥികളില്‍ തേരുകടകള്‍ സജീവമാവും. കല്‍ചെട്ടിത്തെരുവിലെ കല്‍ച്ചട്ടി വില്‍പനക്കായി തമിഴ്‌നാട്ടില്‍ നിന്നും കച്ചവടക്കാരെത്തും. നൂറ്റാണ്ടുകളായി മരചക്രത്തില്‍ പ്രദക്ഷിണം വെച്ചിരുന്ന രഥചക്രങ്ങള്‍ കഴിഞ്ഞ വര്‍ഷം ഉരുക്കില്‍ തീര്‍ത്തതും രഥോത്സവത്തിന്റെ ഖ്യാതി വര്‍ദ്ധിപ്പിച്ചു. രഥോത്സവത്തിനു മുന്നോടിയായി രഥങ്ങളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് പ്രദക്ഷിണത്തിനു തയ്യാറാക്കികഴിഞ്ഞു.
രഥോത്സവ സമയത്തെ വൈദ്യുതി മുടക്കത്തിനു പരിഹാരമായി 2016 ല്‍ കല്‍പ്പാത്തിയില്‍ ഭൂഗര്‍ഭ കേബിള്‍ സംവിധാനം നിലവില്‍ വന്നിരുന്നു. ജില്ലയില്‍ പറളി, എടത്തറ, നൂറണി, താരേക്കാട്, അയ്യപ്പുരം, മേലാമുറി, കൊടുവായൂര്‍ എന്നിവിടങ്ങളിലൊക്കെ അഗ്രഹാരങ്ങളുണ്ടെങ്കിലും രഥോത്സവം നടത്തുന്നത് കല്‍പാത്തിയില്‍ മാത്രമാണ്. ഒന്നാം തേരുദിനത്തില്‍ ആരംഭിക്കുന്ന രഥങ്ങള്‍ അഗ്രഹാരവീഥികളെ വലം വെച്ച് ഓരോയിടങ്ങളിലായി സംഗമിക്കും. മൂന്നാം തേരുദിനമാണ് എല്ലാ തേരുകളും കുണ്ടമ്പലത്തിനു സമീപം സംഗമിക്കുന്നത്. ആകാശത്തുനിന്നും അനുഗ്രഹവര്‍ഷങ്ങള്‍ പൊഴിക്കുന്ന ദേവഗണങ്ങളുടെ മൂഹൂര്‍ത്തത്തില്‍ പതിനായിരങ്ങളെ സാക്ഷിയാക്കി ദേവരഥസംഗമം നടക്കും. ഇത്തവണ രഥോത്സവത്തിന്റെ ഭാഗമായുള്ള സംഗീതോത്സവം നടത്താതിരുന്നത്. തുടക്കത്തില്‍ തേരിന്റെ പൊലിമമങ്ങമെന്നു പറഞ്ഞിരുന്നു.
എന്നാല്‍ വിഷയം മാനിച്ച് പതിറ്റാണ്ടുകളായി നടത്തിയിരുന്ന തേരുനാളിനു മുന്നോടിയായുള്ള സംഗീതോത്സവം നടത്താന്‍ തീരുമാനമായി. 2016 ല്‍ നോട്ടുനിരോധനവും കഴിഞ്ഞ വര്‍ഷം ജി.എസ്ടി. യും രഥോത്സവത്തിന്റെ പൊലിമ നഷ്ടപ്പെടുത്തി. തേരിനു മുന്നേ വരുന്ന തേരുകടകള്‍ തേരുകഴിഞ്ഞാലും നാളുകളോളം കല്‍പാത്തിയിലെ അഗ്രഹാരവീഥികളിലും ഉണ്ടാവുമെന്നതും പ്രത്യേകതയാണ്. കല്‍പാത്തിയുടെ ചരിത്രം പറയുന്ന ലിഖിതങ്ങള്‍ തുടങ്ങിയ കോലെഴുത്തും കല്‍പാത്തിയുടെ വീഥികളില്‍് കാണാം. നൂറ്റാണ്ടുകള്‍ക്കുമുമ്പ് അജിജീവനത്തനായി തഞ്ചാവൂരില്‍ നിന്നും എത്തിയ ബ്രാഹ്മണ സമൂഹം തമ്പടിച്ച് പ്രദേശമാണ് പില്‍ക്കാലത്ത് കല്‍പാത്തിയായി പരിണമിച്ചതും. കാലങ്ങള്‍ കഴിഞ്ഞതോടെ അഗ്രഹാര വീഥികളായതും (കല്‍) പാത്തി വഴി കല്‍പ്പാത്തി അഥവാ കല്ലുപാകിയ വഴി എന്നര്‍ത്ഥമുള്ളതിനാല്‍ പിന്നീട് കല്‍പാത്തിയുടെ തെരുവീഥികള്‍ കരിങ്കല്ലുകൊണ്ടുണ്ടാക്കിയ നടവഴികളും രൂപപ്പെട്ടു. കല്‍പാത്തിയിലെ തെരുവുകളിലങ്ങോളമിങ്ങോളമായി 85 ലധികം അഗ്രഹാരങ്ങളലിയ വ്യാപിച്ചുകിടക്കുന്ന ബ്രാഹ്മണ സമൂഹത്തിന്റെ പാരമ്പര്യം മഹത്തരമാണ്. കാലങ്ങളായി അഗ്രഹാര വീഥികളെ വലം വെച്ചും പ്രയാണം നടത്തുന്ന രഥോത്സവത്തിന്റെ നാളുകള്‍ മാത്രം വഴിമാറി വിദേശികളുള്‍പ്പടെ ലക്ഷങ്ങള്‍ പങ്കെടുക്കുന്ന കല്‍പാത്തിയിലെ മൂന്നാം തേരുദിനത്തിലെ രഥസംഗമം കൂടിയാവുന്നതോടെ പിന്നെ ഒരാണ്ടിന്റെ കാത്തിരിപ്പാണ് കല്‍പ്പാത്തി രഥോത്സവത്തിനായ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."