HOME
DETAILS

ഡോക്ടര്‍മാരും ജീവനക്കാരുമില്ല: രോഗികള്‍ ദുരിതത്തില്‍

  
backup
June 21 2017 | 20:06 PM

%e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%81%e0%b4%82-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0

മേപ്പാടി: ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരുമില്ലാത്തതിനാല്‍ മേപ്പാടി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടിയെത്തുന്നവര്‍ ദുരിതത്തില്‍. ദിനംപ്രതി ശരാശരി 300 രോഗികളെത്തുന്ന സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഒന്നോ രണ്ടോ ഡോക്ടര്‍മാരാണ് പരിശോധനയ്ക്കുള്ളത്. 

ആശുപത്രിയിലെ മറ്റുപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യത്തിന് ജീവനക്കാരില്ലാത്തതും രോഗികള്‍ക്ക് ദുരിതമായിരിക്കുകയാണ്. ചീട്ടെഴുതാനും മരുന്നുകള്‍ എടുത്തുകൊടുക്കാനും ഒരു ജീവനക്കാരന്‍ മാത്രമാണുള്ളത്. തിരക്കിനിടയില്‍ കൊടുത്ത മരുന്ന് മാറിപ്പോയ സംഭവവും ഇവിടെയുണ്ടായിട്ടുണ്ട്.
പകര്‍ച്ചപ്പനിയടക്കമുള്ള രോഗങ്ങളുമായി നൂറുകണക്കിനാളുകളാണ് നിത്യവും ഇവിടെ ചികിത്സ തേടിയെത്തുന്നത്.
ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ വയോജനങ്ങളും സ്ത്രീകളും കുട്ടികളുമെല്ലാമായി നൂറുകണക്കിനാളുകള്‍ മണിക്കൂറുകളോളം കാത്തുനിന്ന് ദുരിതമനുഭവിക്കേണ്ട ഗതികേടാണുള്ളത്.
പഞ്ചായത്തിന് കീഴിലായിരുന്ന പ്രാഥമികാരോഗ്യകേന്ദ്രം സാമൂഹികാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തിയിട്ട് എട്ട് വര്‍ഷം കഴിഞ്ഞിട്ടും കടുത്ത അവഗണനയാണ് ആശുപത്രിയോട് അധികൃതര്‍ കാണിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  16 days ago
No Image

പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ചരിത്രജയം; ഓസീസിനെ തകര്‍ത്തത് 295 റണ്‍സിന്, പരമ്പരയില്‍ മുന്നില്‍

Cricket
  •  16 days ago
No Image

മഹാരാഷ്ട്രയിലെ തോല്‍വി;  സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് നാന പട്ടോളെ

National
  •  16 days ago
No Image

ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

National
  •  16 days ago
No Image

ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് നവംബര്‍ 29ന് സലാലയിൽ

oman
  •  16 days ago
No Image

2026 ല്‍ പാലക്കാട് ബി.ജെ.പി ജയിക്കും; രാജി ആവശ്യപ്പെട്ടിട്ടില്ല, ആരും രാജിവെക്കില്ല: പ്രകാശ് ജാവദേക്കര്‍

Kerala
  •  16 days ago
No Image

വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടല്‍ വ്യാപകം; മുന്നറിയിപ്പുമായി പൊലിസ് 

Kerala
  •  16 days ago
No Image

മൊൾഡോവൻ പൗരന്റെ കൊലപാതകം; മൂന്ന് പ്രതികൾ യുഎഇയിൽ അറസ്റ്റിൽ

uae
  •  16 days ago
No Image

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം തുറന്ന് യുഎഇ

uae
  •  16 days ago
No Image

സംഘ്പരിവാര്‍ ഗൂഢാലോചനയുടെ അടുത്ത ലക്ഷ്യം; മറ്റൊരു ബാബരിയാവുമോ ഷാഹി ജുമാമസ്ജിദ്

National
  •  16 days ago