സഊദിക്കും ഒപെക്കിനും മറുപടിയുമായി ട്രംപ്; എണ്ണ വിപണി വീണ്ടും തകര്‍ന്നു
റിയാദ്: എണ്ണവിപണിയില്‍ വിലയുയര്ത്താനും സന്തുലിതാവസ്ഥ കൊണ്ടുവരാനും നടത്തുന്ന നീക്കങ്ങള്‍ തകരുന്നു. എണ്ണയുല്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകും ഏറ്റവും വലിയ എണ്ണയുല്പാദക രാജ്യമായ സഊദിയും വിപണി തിരിച്ചുപിടിക്കാനുള്ള നീക്കം നടത്തുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് നടത്തിയ പ്രസ്താവനയാണ് എണ്ണവിപണിയെ വീണ്ടും തകര്‍ച്ചയിലേക്കു നയിച്ചത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി തകര്‍ന്ന എണ്ണവിപണി കഴിഞ്ഞ ദിവസം സഊദി ഊര്‍ജ മന്ത്രിയുടെ പ്രസ്താവനയോടെ കരകയറുന്നതിനിടെ മറുപടിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയത് പുതിയ പ്രതിസന്ധിക്കു കാരണമായി.
സഊദിയും ഒപെകും എണ്ണയുല്പാദനം വെട്ടിക്കുറയ്ക്കുകയില്ലെന്നും വിതരണത്തിന്റെ അടിസ്ഥാനത്തില്‍ എണ്ണവില വളരെ കുറവില്‍ തന്നെയായിരിക്കണമെന്ന ട്രംപിന്റെ ട്വീറ്റാണ് വിപണിയെ പിടിച്ചുലച്ചത്. ഇതോടെ അല്പം ആശ്വാസം കണ്ടിരുന്ന എണ്ണവിപണി വീണ്ടും തകരുകയായിരുന്നു. ഇതോടെ നാലു വര്‍ഷത്തെ വിലയിടിവിനിടെ ഉയര്‍ന്ന വിപണി കഴിഞ്ഞ ഒക്ടോബറില്‍ ഉയര്‍ന്ന വില പിന്നീട് വീണ്ടും 20 ശതമാനത്തോളമാണ് തകര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."