മൂന്നിയൂരില്‍ ദര്‍സ് വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; അധ്യാപകര്‍ കൊടകിലെത്തി
തിരൂരങ്ങാടി: മൂന്നിയൂര്‍ ഹൈസ്കൂളില്‍ ദര്‍സ് വിദ്യാര്‍ഥിയെ അധ്യാപകന് മര്‍ദിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ആരോപണം. വിദ്യാര്‍ഥിയുടെ പിതാവും മറ്റു ബന്ധുക്കളുമാണ് പരാതിയുമായി രംഗത്തുവന്നത്. സംഭവശേഷം ഒളിവില്‍പോയ അധ്യാപകനെ കണ്ടെത്താന്‍ പൊലിസ് ശ്രമിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. കേസ് പിന്‍വലിക്കണമെന്നും മറ്റും ആവശ്യപ്പെട്ട് അധ്യാപകരടങ്ങുന്ന നാലംഗ സംഘം കുട്ടിയുടെ രക്ഷിതാക്കളെ തേടി കൊടകിലെത്തി. അധ്യാപകന്റെ ജോലി നഷ്ടപ്പെടാതിരിക്കാന്‍ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
അതേസമയം അധ്യാപകനെ പിടികൂടാത്ത പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് യുവജന, വിദ്യാര്‍ഥി സംഘടനകള്‍ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് മൂന്നിയൂര്‍ ഹൈസ്കൂളില്‍ ദര്‍സ് വിദ്യാര്‍ഥിയെ അധ്യാപകന് ക്രൂരമായി മര്‍ദിച്ചതായി പരാതി ഉയര്‍ന്നത്. സംഭവത്തില്‍ അധ്യാപകനെതിരേ വിദ്യാര്‍ഥി നേരിട്ട് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പൊലിസ് കേസെടുത്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."