HOME
DETAILS
MAL
അഫ്ഗാനിലെ പള്ളിയില്‍ സ്‌ഫോടനം; 60 മരണം
backup
October 19 2019 | 02:10 AM
കാബൂള്‍: അഫ്ഗാനിസ്താനിലെ നന്‍ഗര്‍ഹാറില്‍ ജുമുഅ നിസ്‌കാര സമയത്തുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്ക് പരുക്കേറ്റു. സ്‌ഫോടനത്തിന്റെ ശക്തിയില്‍ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹസ്‌ക മിന ജില്ലയിലാണ് സംഭവം. നേരത്തെ 20 പേര്‍ കൊല്ലപ്പെട്ടതായാണ് പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് അതാഉല്ല ഖോഗ്‌യാനി പറഞ്ഞിരുന്നത്.
32 മൃതദേഹങ്ങള്‍ ആശുപത്രിയിലേക്കു കൊണ്ടുവന്നതായി ഹസ്‌ക മിനയിലെ ആശുപത്രിയിലുള്ള ഡോക്ടറും പറഞ്ഞു. 50 പേര്‍ക്കു പരുക്കേറ്റതായി നന്‍ഗര്‍ഹാറിലെ ആരോഗ്യവകുപ്പ് വക്താവ് മുഹമ്മദ് സാഹിര്‍ ആദില്‍ പറഞ്ഞു. അതേസമയം 70 പേരെങ്കിലും മരിച്ചതായി പ്രാദേശിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മിഹ്‌റാബിനു താഴെയാണ് അക്രമികള്‍ സ്‌ഫോടകവസ്തു ഒളിപ്പിച്ചുവച്ചിരുന്നതെന്ന് അതാഉല്ല ഖോഗ്‌യാനി പറഞ്ഞു. രാജ്യത്തെ അക്രമസംഭവങ്ങള്‍ അംഗീകരിക്കാനാവാത്ത തലത്തിലെത്തിയതായി യു.എന്‍ അഭിപ്രായപ്പെട്ട് ഒരു ദിവസത്തിനകമാണ് സ്‌ഫോടനം. ഇതുവരെ ആരും സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.
ഈവര്‍ഷം ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ 1,174 പേരാണ് രാജ്യത്ത് അക്രമങ്ങളില്‍ കൊല്ലപ്പെട്ടത്. 3,139 പേര്‍ക്ക് പരുക്കുണ്ട്. കഴിഞ്ഞവര്‍ഷം ഇതേ കാലത്തുണ്ടായതിനെക്കാള്‍ 42 ശതമാനം വര്‍ധനയാണിത്. ആക്രമണങ്ങള്‍ക്കിരയായവരില്‍ 41 ശതമാനവും കുട്ടികളും സ്ത്രീകളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."