ഒളിമ്പിക്‌സില്‍ മലയാളി മെഡല്‍ ലക്ഷ്യം: മന്ത്രി ഇ.പി. ജയരാജന്‍
കൊല്ലം: അടുത്ത ഒളിമ്പിക്‌സില്‍ രാജ്യത്തിന് വേണ്ടി മെഡല്‍ നേടുന്നതിനായി മലയാളി സാന്നിധ്യം ഉറപ്പാക്കുന്നതിനുള്ള സാഹചര്യമൊരുക്കുകയാണ് സംസ്ഥാന സര്‍ക്കാറെന്ന് കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. ജനുവരി 23 മുതല്‍ ഫെബ്രുവരി 10 വരെ കൊല്ലത്ത് നടക്കുന്ന ജൂനിയര്‍ വിമന്‍ ദേശീയ ഹോക്കി ചാമ്പ്യന്‍ഷിപ്പിന്റെ സ്വാഗതസംഘം രൂപീകരണ യോഗവും ഹോക്കി സ്റ്റിക്ക് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും കൊല്ലം ഹോക്കി സ്റ്റേഡിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഒളിമ്പിക്‌സിലെ മികവ് ലക്ഷ്യമാക്കി വ്യത്യസ്ത കായിക ഇനങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കും. അന്തര്‍ദേശീയ നിലവാരമുള്ള പരിശീലകരെ ഇതിനായി നിയോഗിക്കും. കിക്കോഫ് പദ്ധതി വഴി ഫുട്‌ബോളിന് മാത്രമായ പരിശീലന പരിപാടിയും നടത്തും. കായിക രംഗത്തോട് ആഭിമുഖ്യം വളര്‍ത്തുന്നതിനായി കൂടുതല്‍ കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. 147 പേര്‍ക്ക് തൊഴില്‍ നല്‍കി കഴിഞ്ഞു. 2016 വരെയുള്ള പട്ടികയിലുള്ളവര്‍ക്ക് അവസരം നല്‍കുന്നതിനായി 289 തസ്തികകള്‍ നീക്കി വയ്ക്കും. വനിതാ ദേശീയ ഹോക്കി മത്സരത്തിന് മികച്ച സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തുകയെന്ന് 5000 ഹോക്കി സ്റ്റിക്കുകളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കവേ മന്ത്രി വ്യക്തമാക്കി. ഒരു വര്‍ഷത്തിനുള്ളില്‍ ജില്ലകളിലെല്ലാം നിര്‍മിക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ പൂര്‍ത്തിയാക്കാമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കായിക രംഗത്തെ അടിസ്ഥാന സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച മന്ത്രി കെ. രാജു പറഞ്ഞു. 900 കായിക താരങ്ങള്‍ പങ്കെടുക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിന്റെ വിജയകരമായ നടത്തിപ്പിന് ജില്ല സുസജ്ജമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ കായിക മേഖലയിലേക്കുള്ള ശക്തമായ തിരിച്ചു വരവാണ് കൊല്ലം ജില്ല ഇപ്പോള്‍ നടത്തുന്നതെന്നും സര്‍ക്കാര്‍ ഒരുക്കുന്ന സൗകര്യങ്ങള്‍ പരമാവധി വിനിയോഗിക്കാന്‍ കായികപ്രതിഭകള്‍ ശ്രദ്ധിക്കണമെന്നും മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു പറഞ്ഞു. കായിക രംഗത്തിന്റ ഉന്നമനത്തിനായി ഏറ്റവും അധികം തുക ചെലാവാക്കുന്ന സര്‍ക്കാരിന്റെ നയം കേരളത്തിലെ യുവജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് എം. നൗഷാദ് എം.എല്‍.എ പറഞ്ഞു.
ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, കൗണ്‍സിലര്‍ ഹണി ബഞ്ചമിന്‍, കേരള ഹോക്കി അസോസിയേഷന്‍ ഭാരവാഹികളായ വി. സുനില്‍ കുമാര്‍, ആര്‍. അയ്യപ്പന്‍, രാഷ്ട്രീയസാംസ്‌കാരികസാമൂഹ്യ രംഗങ്ങളിലെ പ്രമുഖര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."