സ്വകാര്യവ്യക്തിയുടെ കെട്ടിടം പൊളിക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍
ആനക്കര: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെ ഉപയോഗിച്ച് സ്വകാര്യവ്യക്തികളുടെ കെട്ടിടം പൊളിക്കുന്നു. തൃത്താല ബ്ലോക്കിലെ കപ്പൂര്‍ ഗ്രാമപഞ്ചായത്തിലാണ് നിയമവിരുദ്ധമായ നടപടി. പഞ്ചായത്തിലെ വാര്‍ഡ് 13ലാണ് ഇത്തരത്തില്‍ വിചിത്ര ജോലികള്‍ ഭരണകക്ഷിയിലുള്ള സ്വാധീനം വഴി ലാഭം കൊയ്യുന്നത്. പഞ്ചായത്ത് സി.പി.എം ആണ് ഭരിക്കുന്നത്. ഭരണകക്ഷിയാളും പ്രദേശത്തെ മുന്‍കാല കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളും സ്ഥാപകരുമായ അമേറ്റിക്കര മൂര്‍ക്കോത്ത് തറവാട്ടില്‍പെട്ട ഒരു വീടാണ് പൊളിച്ചുനീക്കുന്നത്. പൊളിക്കുന്ന മണ്ണ് ചെറിയതോതില്‍ സമീപത്തെ അമേറ്റിക്കര പാറപ്പുറം റോഡില്‍ കൊണ്ടിട്ട് നികത്തുന്നുണ്ട്. ദിനേന 25 ഓളം തൊഴിലാളികളെ നിയോഗിച്ച് ഒരാഴ്ചയായി ഇത്തരത്തില്‍ അനധികൃത തൊഴില്‍ ചെയ്യിക്കുകയാണ്. ഇതിനായി തൊഴിലുറപ്പ് പദ്ധതിയുടെ ചുമതല വഹിക്കുന്ന സൂപ്പര്‍വൈസറും സമീപത്തുണ്ട്. ഇതിന് മുന്നോടിയായി പടിഞ്ഞാറെ അമേറ്റിക്കരയില്‍ മറ്റൊരു വ്യക്തിയുടെ വീട് ഇത്തരത്തില്‍ പൊളിച്ചുനീക്കിയതായി തൊഴിലാളികള്‍ അറിയിച്ചു. ഇനി മറ്റൊരു ആളും തങ്ങളെ സമീപിച്ചിട്ടുണ്ടന്ന് ഇവര്‍ പറയുന്നു. പഞ്ചായത്തിലെ സര്‍ക്കാര്‍ പ്രവര്‍ത്തികള്‍ക്ക് വിനിയോഗിക്കേണ്ടുന്ന തൊഴിലാളികളെ സ്വകാര്യവ്യക്തികളുടെ വീടുകള്‍ പൊളിക്കുന്നതിന് നിയോഗിക്കുന്നതിലൂടെ കേന്ദ്ര പദ്ധതിയായ തൊഴിലുറപ്പ് ഫണ്ട് ചൂഷണം ചെയ്യുകയാണെന്ന പരാതി വ്യാപകമാണ്. മാത്രമല്ല സ്വന്തം ചെലവില്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നതിലൂടെ ഉടമകള്‍ക്ക് നല്ലൊരു തുക വരുമെന്നതിനാല്‍ അനധികൃത പ്രവര്‍ത്തിവഴി ഇവര്‍ ലാഭം ഉണ്ടാക്കുകയാണ്. വലിയകെട്ടിടം സ്ത്രീതൊഴിലാളികളെ ഉപയോഗിച്ച് പൊളിക്കുന്നതും വലിയതോതില്‍ അപകടസാധ്യതയുണ്ടന്നതും ആശങ്കയുണ്ടാക്കുന്നു. അതേസമയം, ഇത്തരം പ്രവര്‍ത്തികള്‍ നടത്തുന്നത് തന്റെ അറിവോടെയല്ലന്നും ഇക്കാര്യം ശ്രദ്ധയില്‍പെട്ടിട്ടില്ലന്നും പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അറിയിച്ചു. എന്നാല്‍ തൊഴിലുറപ്പ് പദ്ധതിപ്രകാരംപൊതുജനോപകാരപ്രദമായതും അര്‍ഹമായ പ്രവര്‍ത്തികള്‍ നടത്താന്‍ എല്ലാ വാര്‍ഡുകളിലും അനുമതി കൊടുത്തിട്ടുണ്ടന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."