പഞ്ചായത്ത് കിണറില്‍ മാലിന്യകൂമ്പാരം;നടപടി ആവശ്യപ്പെട്ട് പൗരസമിതി പ്രവര്‍ത്തകര്‍
പട്ടാമ്പി: ഉപയോഗശൂന്യമായ പഞ്ചായത്ത് കിണറില്‍ മാലിന്യകൂമ്പാരവും കൊതുകുകളും പെറ്റുപെരുകിയതോടെ കിണര്‍ പുനരുദ്ധാരണം നടത്തണമെന്ന് ആവശ്യപ്പെട്ട് പൗരസമിതി രംഗത്തെത്തി. കാരക്കാട് യു.പി സ്കൂളിനും സമീപത്തായുള്ള അങ്കണ്വാടിക്കുമിടയിലാണ് കിണറുള്ളത്. ഇതില്‍നിന്നും പെറ്റുപെരുകി പുറത്ത് വരുന്ന കൊതുകുകളുടെ കടികാരണം അങ്കണ്‍വാടിയിലേക്ക് കുട്ടികള്‍ വരുന്നതിന് തടസമായിരിക്കുകയാണന്ന് ടീച്ചര്‍ പറയുന്നു.
ഓങ്ങല്ലൂര്‍ പഞ്ചായത്തില്‍ ഡെങ്കിപനി ബാധിച്ചവരുടെ അംഗസംഖ്യ വര്‍ധിക്കുകയും മരണത്തിന് ഇടയാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഉപയോഗശൂന്യമായ കിണറിലെ മാലിന്യകൂമ്പാരം പൗരസമിതിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. സമീപത്തുള്ള സ്കൂള്‍ കുട്ടികളും കൊതുകുശല്യത്തെ കുറിച്ച് പരാതിപ്പെട്ട് രംഗത്തെത്തി സമൂഹമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് പൗരസമിതി വീഡിയോ പുറത്തിറക്കി അധികാരികളുടെ മുന്നില്‍ എത്തിക്കാനുള്ള ശ്രമങ്ങളും തുടങ്ങി കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."