HOME
DETAILS
MAL
ശനിയാഴ്ച്ച ആറ് യുവതികള്‍ക്കൊപ്പം മലചവിട്ടാനെത്തും; സംരക്ഷണം ആവശ്യപ്പെട്ട് തൃപ്തി ദേശായി
backup
November 14 2018 | 09:11 AM
ന്യൂഡല്‍ഹി: മണ്ഡലകാലം ആരംഭിക്കുന്ന ശനിയാഴ്ച്ച ശബരിമലയിലെത്തുമെന്ന് വനിതാവകാശ പ്രവര്‍ത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി. ആറ് വനിതകള്‍ക്കൊപ്പമാണ് ഇവര്‍ മലചവിട്ടാനെത്തുക. തങ്ങള്‍ക്ക് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ പ്രധാനമന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും കത്തെഴുതി.
ദര്‍ശനം നടത്താതെ താന്‍ മടങ്ങിപ്പോകില്ലെന്നും കേരളത്തിലേക്ക് കടക്കുന്ന സമയം മുതല്‍ കേരളം വിടുന്ന സമയം വരെ സുരക്ഷ ഒരുക്കണമെന്നുമാണ് തൃപ്തി ആവശ്യപ്പെട്ടിട്ടുള്ളത്.
അയ്യപ്പ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയെന്നത് നേരത്തെ തന്നെ നിശ്ചയിച്ചതാണ്. അതില്‍നിന്നു പിന്നോട്ടുപോകില്ലെന്നും തൃപ്തി ദേശായി ഇന്നലെ അറിയിച്ചിരുന്നു.
എന്നാല്‍ തൃപ്തി ദേശായി അടക്കമുള്ള ആക്ടിവിസ്റ്റുകള്‍ ശബരിമലയിലെത്തിയാല്‍ തടയുമെന്നാണ് വിവിധ സംഘടനകളുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."