HOME
DETAILS

എടത്തനാട്ടുകരയില്‍ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു

  
backup
June 22 2017 | 18:06 PM

%e0%b4%8e%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d

മണ്ണാര്‍ക്കാട്: എടത്തനാട്ടുകര മുണ്ടക്കുന്ന് ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് 12 അംഗ കാട്ടാനക്കൂട്ടം ജനവാസ മേഖലയില്‍ ഇറങ്ങിയത്.
ഒന്നരമാസത്തോളമായി മേഖലയില്‍ കാട്ടാന ശല്യം തീരെയില്ലായിരുന്നു. എന്നാല്‍ വീണ്ടും ജനവാസ മേഖലയില്‍ കാട്ടാനമിറങ്ങിയത് ഭീതിയിലാഴ്ത്തിയിട്ടുണ്ട്. നേരത്തെ കാട്ടാനകള്‍ ജനവാസ മേഖലയില്‍ ഇറങ്ങിയതിനെ തുടര്‍ന്ന് ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിക്കാനിരിക്കെ അഡ്വ. എന്‍. ഷംസുദ്ദീന്റെ ഇടപെടലിലൂടെ വനം വകുപ്പ് അധികൃതര്‍ റബര്‍ ബുള്ളറ്റ് പ്രയോഗിച്ചാണ് കാട്ടാനകളെ തുരത്തിയത്.
ഇന്നലെ ഇറങ്ങിയ കാട്ടാനക്കൂട്ടം കണ്ണില്‍പ്പെട്ട മുഴുവന്‍ കൃഷികളും നശിപ്പിച്ചു. കൊലച്ചതും, കൊലക്കാറായതുമായ വിവിധ ആളുകളുടെ ആയിരത്തില്‍ പരം വാഴകളും നശിപ്പിച്ചതിലുണ്ട്.
പടിഞ്ഞാറെപ്പള്ള അലിയുടെ 400ഓളം വാഴകള്‍, രണ്ട് തെങ്ങ്, കവുങ്ങ്, വി.പി ആയിഷ 300ഓളം വാഴ, പി.പി ഉസ്മാന്റെ 200 ഓളം വാഴകള്‍, പി.പി യൂസഫിന്റെ 250ഓളം വാഴകള്‍, തെങ്ങ്, കവുങ്ങ്, പി.പി സുഹറ, പി.പി ജമീല, ചുങ്കന്‍ അലവി, ചുങ്കന്‍ അബ്ദുല്‍ സലാം, ചേരിയാടന്‍ അബ്ദുല്‍ റഹിമാന്‍, തുടങ്ങിയവരുടെ വാഴ, കവുങ്ങ്, തെങ്ങ് എന്നിവയാണ് കാട്ടാനകളുടെ ആക്രമണത്തില്‍ നശിച്ചത്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും, കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് കാലതാമസം കൂടാതെ നഷ്ടപരിഹാരം അനുവദിക്കണമെന്നും പഞ്ചായത്തംഗം സി. മുഹമ്മദാലി, ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.ടി ഹംസപ്പയും സ്ഥലം സന്ദര്‍ശിച്ചതിനുശേഷം അധികൃതരോട് ആവശ്യപ്പെട്ടു.
കാട്ടാനകള്‍ നശിപ്പിച്ച സ്ഥലം വനം വകുപ്പ് ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍  ജെ.കെ സുധിന്‍, അസിസ്റ്റന്റ് ബീറ്റ് ഓഫിസര്‍ എ.കെ മൊയ്തീന്‍, ഒ. ഷിഹാബുദ്ദീന്‍ തുടങ്ങിയവരും ലത്തെത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി

National
  •  3 months ago
No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago